കർഷക പ്രക്ഷോഭം ഐക്യദാർഢ്യവുമായി തൊഴിലുറപ്പ്‌ തൊഴിലാളികൾ



കാസർകോട്‌ കർഷകസമരത്തിന‌് ഐക്യദാർഡ്യം പ്രഖ്യാപിച്ചും കോവിഡ് പശ്ചാത്തലത്തിൽ 200 ദിവസം തൊഴിൽ അനുവദിക്കുക, കൂലി 600 രൂപയായി ഢവർധിപ്പിക്കുക, മേറ്റ്മാരുടെ ശമ്പളം വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും എൻആർഇജി വർക്കേഴ‌്സ‌് യൂണിയൻ പഞ്ചായത്തുകേന്ദ്രങ്ങളിൽ ധർണ സംഘടിപ്പിച്ചു.  നീലേശ്വരത്ത് ജില്ലാ സെക്രട്ടറി എം രാജൻ ഉദ്ഘാടനം ചെയ്തു.  കോയിത്തട്ടയിൽ  പഞ്ചായത്ത് പ്രസിഡന്റ്‌ ടി കെ രവി ഉദ്ഘാടനം ചെയ്തു. പൂത്തക്കാലിൽ ജില്ലാ ജോയിന്റ്‌ സെക്രട്ടറി  കെ വി ദാമോദരൻ, അജാനൂർ ഇക‌്ബാൽ ഗെയിറ്റ‌്‌ പരിസരത്ത‌് പി കെ കണ്ണൻ, അടോട്ട‌് ചെറാക്കാട്ട‌് കുഞ്ഞിക്കണ്ണൻ, ഉദുമയിൽ പി വി രാജേന്ദ്രൻ, പെരിയാട്ടടുക്കത്ത്‌ വി ദിവാകരൻ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു. എടച്ചാക്കൈയിൽ ജില്ലാ ജോയിന്റ്‌ സെക്രട്ടറി കയനി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ചീമേനിയിൽ കയ്യൂർ ചീമേനി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി വത്സലൻ ഉദ്ഘാടനം ചെയ്തു.  ചെറുവത്തൂരിൽ വെങ്ങാട്ട് കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. Read on deshabhimani.com

Related News