സഹകരണ വാരാഘോഷം സമാപിച്ചു

അഖിലേന്ത്യ സഹകരണവാരാഘോഷത്തിന്റെ ജില്ലാ സമാപന സമ്മേളനം എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


കാസർകോട്‌ അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ജില്ലാ സമാപന സമ്മേളനം എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ സഹകരണബാങ്ക്‌ ഹാളിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ ആർ  ജയാനന്ദ അധ്യക്ഷനായി . സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ കെ ലസിത, ജോയിന്റ് ഡയറക്ടർ പി വി വീണ, കൺസ്യൂമർ ഫെഡ് ഭരണസമിതി അംഗം വി കെ രാജൻ,അസിസ്റ്റന്റ് രജിസ്ട്രാർമാരായ എ രവീന്ദ്ര, കെ നാഗേഷ, വിവിധ സഹകരണസംഘം പ്രസിഡന്റുമാരായ എം സഞ്ജീവ ഷെട്ടി, ഇ അബൂബക്കർ ഹാജി, കെ വി കൃഷ്ണൻ എന്നിവർ സംസാരിച്ചു. സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സ്കൂൾ - കോളേജ് വിദ്യാർഥികൾക്കായി നടത്തിയ പ്രസംഗം, - പ്രബന്ധ രചനാ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും എംഎൽഎ നൽകി. സഹകരണ സെമിനാറിൽ കേരള ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ വി രവീന്ദ്രൻ വിഷയം അവതരിപ്പിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ പി ലോഹിതാക്ഷൻ മോഡറേറ്ററായിരുന്നു. കാസർകോട്  സഹകരണ ടൗൺ ബാങ്ക്  പ്രസിഡന്റ്  എ സി അശോക് കുമാർ , കാസർകോട് അർബൻ  സഹകരണസംഘം പ്രസിഡന്റ് എ കെ നായർ , ജീവനക്കാരുടെ സംഘടനാ നേതാക്കളായ പി കെ വിനോദ്കുമാർ, ബി മോഹനൻ , ബി സുകുമാരൻ , അസിസ്റ്റന്റ് ഡയരക്ടർ ടി എം ലത എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News