ഖാദി സഹകരണസംഘങ്ങളെ 
പുനരുദ്ധരിക്കും: പി ജയരാജൻ

ഖാദി ബോർഡ് വായ്പ കുടിശ്ശിക അദാലത്ത് കണ്ണൂരിൽ വൈസ്‌ ചെയർമാൻ പി ജയരാജൻ ഉദ്‌ഘാടനംചെയ്യുന്നു


 കണ്ണൂർ കേരള ഖാദി ഗ്രാമവ്യവസായ ബോർഡിനുകീഴിലുള്ള സഹകരണസംഘങ്ങളെ പുനരുദ്ധരിക്കുമെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ.  ബോർഡിന്റെ ബൈലോയിൽ കാലാനുസൃത മാറ്റംവരുത്തി പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുമെന്നും കണ്ണൂർ, കാസർകോട് ജില്ലകളുടെ വായ്‌പ കുടിശ്ശിക അദാലത്ത് ഉദ്ഘാടനംചെയ്‌ത്‌ അദ്ദേഹം പറഞ്ഞു.    അദാലത്തിൽ അമ്പത് ഫയൽ തീർപ്പാക്കി. അഞ്ച് വർഷത്തിലധികം കുടിശ്ശികയായ വായ്പകൾക്ക് മുതൽമാത്രം ഈടാക്കിയും 25,000 മുതൽ --50,000 രൂപ വരെയുള്ള വായ്പകളിൽ മുതലിന്റെ ബാക്കിയും 50 ശതമാനം പലിശയും ഈടാക്കിയും അതിനുമുകളിൽ വരുന്ന വായ്പകളിൽ പലിശയിനത്തിൽ പരമാവധി 25 ശതമാനം ഇളവും നൽകിയാണ് തീർപ്പാക്കിയത്. മരണപ്പെട്ടവർ, മാരകരോഗികൾ തുടങ്ങിയ വിഭാഗത്തിൽ 50,000 രൂപ വരെയുള്ള വായ്പകളിലും ഇളവ് നൽകി.  കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ സുരേഷ്ബാബു എളയാവൂർ അധ്യക്ഷനായി.  ഖാദി ബോർഡ് ഡയറക്ടർ ടി സി മാധവൻനമ്പൂതിരി, പയ്യന്നൂർ ഖാദികേന്ദ്രം ഡയറക്ടർ കെ വി രാജേഷ്,  ഖാദി ഗ്രാമവ്യവസായ ഓഫീസ് കാസർകോട് ജില്ലാ പ്രൊജക്ട് ഓഫീസർ എം ആയിഷ,  കണ്ണൂർ ജില്ലാ പ്രൊജക്ട് ഓഫീസർ കെ ജിഷ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News