ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവം: ലോഗോ പ്രകാശിപ്പിച്ചു

ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവം ലോഗോ മുൻ എംപി പി കരുണാകരൻ പ്രകാശിപ്പിക്കുന്നു


 കാഞ്ഞങ്ങാട്‌  ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവം നവംബർ 4, 6 തീയ്യതികളിൽ അമ്പലത്തറ ജിവിഎച്ച്എസ് സ്‌കൂളിൽ നടക്കും.  ശാസ്‌ത്രോത്സവത്തിന്റെ ലോഗോ മുൻ എംപി   പി കരുണാകരൻ പ്രകാശനം ചെയ്‌തു.  വാർഡംഗം സികെ  സബിത അധ്യക്ഷനായി. എ വി കുഞ്ഞമ്പു, ടി കെ നാരായണൻ, സി വി അരവിന്ദാക്ഷൻ, അബ്ദുൽ മജീദ്,  ശ്രീധരൻ,  പി വി  ജയരാജ്,  കെ വി പ്രശാന്ത്‌, ഹെഡ്മാസ്റ്റർ പി വി രാജേഷ്‌ സംസാരിച്ചു.  രാജേഷ് സ്കറിയ സ്വാഗതവും, കെ  സൈനുദ്ദീൻ നന്ദിയും പറഞ്ഞു.    Read on deshabhimani.com

Related News