ഖാദി തൊഴിലാളികൾ സത്യഗ്രഹം നടത്തി

ഖാദി തൊഴിലാളികൾ ഖാദി വർക്കേഴ്സ് യൂണിയൻ (സിഐടിയു) മുന്നാട്‌ പോസ്‌റ്റോഫീസിന്‌ മുമ്പിൽ നടത്തിയ സത്യഗ്രഹം സിഐടിയു ജില്ലാസെക്രട്ടറി 
എൻ ടി ലക്ഷ്‌മി ഉദ്‌ഘാടനംചെയ്യുന്നു


കാസർകോട്‌ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ഖാദി തൊഴിലാളികൾ ഖാദി വർക്കേഴ്സ് യൂണിയൻ സിഐടിയു നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്ക്‌ മുന്നിൽ സത്യഗ്രഹം നടത്തി.  ഖാദി നവീകരിച്ച് സംരക്ഷിക്കുക, കേന്ദ്ര സർക്കാർ ഖാദി മേഖലയ്ക്ക് പ്രത്യേക കോവിഡ് സമാശ്വാസ പാക്കേജ് പ്രഖ്യാപിക്കുക, തൊഴിലും കൂലിയും ഉറപ്പ് വരുത്തുക, അടിസ്ഥാന സൗകര്യങ്ങൾ വിപുലമാക്കുക, ക്ഷേമനിധി ചട്ടങ്ങൾ കാലോചിതമാക്കി ഭേദഗതി നിർദേശങ്ങൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ്‌ സത്യഗ്രഹം നടത്തിയത്‌. മുന്നാട് പോസ്‌റ്റോഫീസിന്‌  മുമ്പിൽ സിഐടിയു ജില്ലാസെക്രട്ടറി എൻ ടി ലക്ഷ്‌മി ഉദ്‌ഘാടനം ചെയ്‌തു. എം രത്ന അധ്യക്ഷയായി. ഇ രാഘവൻ,  ഇ മോഹനൻ എന്നിവർ സംസാരിച്ചു.  ഭീമനടി പോസ്റ്റ് ഓഫീസിന് മുന്നിൽ  കർഷകസംഘം ഏരിയാ പ്രസിഡന്റ് ടി കെ സുകുമാരൻ ഉദ്ഘാടനം ചെയ്തു. പി വി സരസ്വതി അധ്യക്ഷയായി. പി വി തമ്പാൻ സംസാരിച്ചു. എ വി ചന്ദ്രിക സ്വാഗതം പറഞ്ഞു.    കയ്യൂരിൽ  മഹിളാ അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗം എം ശാന്ത ഉദ്ഘാടനം ചെയ്തു. ടി ഉഷ അധ്യക്ഷയായി. ചെറുവത്തൂരിൽ കയനി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. കെ ഉഷ അധ്യക്ഷയായി.  ചോയ്യംകോട് പോസ്റ്റ് ഓഫീസിന് മുന്നിൽ സിപിഐ എം ലോക്കൽ സെക്രട്ടറി കെ കുമാരൻ ഉദ്ഘാടനം ചെയ്തു.പി മധു അധ്യക്ഷനായി. പി കെ വിജയൻ, കെ അനിത, പി പ്രേമ എന്നിവർ സംസാരിച്ചു.പി ഗിരിജ സ്വാഗതവും കെ ഷാനി നന്ദിയും പറഞ്ഞു. തൃക്കരിപ്പൂരിൽ ഏരിയാ സെക്രട്ടറി കെ വി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. കെ പി വി രമണി അധ്യക്ഷയായി. ടി വി ഗോവിന്ദൻ, പി എ റഹ്മാൻ, എം വി സുകുമാരൻ, കെ വി ശശിഎന്നിവർ സംസാരിച്ചു. എം നാരായണി സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News