കള്ളാർ അമ്പലമുറ്റത്ത് 
ഓര്‍മകളുണർത്തി നെൽക്കളം

കള്ളാർ ശ്രീമഹാവിഷ്ണു ക്ഷേത്രമുറ്റത്ത് നിലംതല്ലി ഉപയോഗിച്ച് കളം ഒരുക്കുന്നു.


രാജപുരം തുലാം മാസം പിറന്നിട്ടും മഴ വിട്ടുമാറുന്നില്ല. യുവാക്കൾ അമ്പലമുറ്റത്ത് പഴയകാല ഓർമ്മ ഉണർത്തി കളംമൊരുക്കി. കൊയ്യുന്ന നെല്ല്‌ ഉണക്കാനാണ്‌ ഈ കളം ഉപയോഗിക്കുക.  കള്ളാർ മഹാവിഷ്ണു ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷി തുടർച്ചയായ മഴ കാരണം കൊയ്യാനാവാതെ വന്നപ്പോഴാണ്‌ നിലം തല്ലി ഉപയോഗിച്ച് ക്ഷേത്രമുറ്റത്ത് കളമൊരുക്കിയത്‌. മുൻകാലങ്ങളിൽ കൊയ്ത്തിനുമുമ്പ്‌ വീട്ട് മുറ്റത്ത്കളം ഒരുക്കുന്നത് പതിവായിരുന്നു. കൃഷി കുറഞ്ഞതോടെ നാട്ടുംപുറങ്ങളിൽപോലും നെൽക്കളം അപൂർവ കാഴ്ചയായി.  Read on deshabhimani.com

Related News