ഹനുമാൻ ജിം കാഞ്ഞങ്ങാടും 
രാജപുരവും ചാമ്പ്യന്മാർ



കാഞ്ഞങ്ങാട്‌ ജില്ലാ സബ് ജൂനിയർ, ജൂനിയർ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ്‌  സമാപിച്ചു. പുരുഷ വിഭാഗത്തിൽ ഹനുമാൻ ജിം കാഞ്ഞങ്ങാടും വനിതാ വിഭാഗത്തിൽ സെന്റ്  പയസ് അക്കാദമി രാജപുരവും ഓവറോൾ ചാപ്യന്മാരായി.  സബ് ജൂനിയർ സ്‌ട്രോങ് മാനായി ആർ അർജുനെയും സ്‌ട്രോങ് വുമൺ ആയി കെ വി നന്ദനയേയും തെരഞ്ഞെടുത്തു. ജൂനിയർ സ്‌ട്രോങ് മാനായി കെ പി സഫ്‌വാനെയും സ്‌ട്രോങ് വുമണായി  ഹർഷാനയെയും തെരെഞ്ഞെടുത്തു. എല്ലാവരും സെന്റ് പയസ് അക്കാദമിയിലെ താരങ്ങളാണ്‌.  വിജയികൾക്ക്  അഡ്വ. ജി യദുനാഥൻ സമ്മാനം നൽകി. പ്രവീൺ മാത്യു, ഹിറ്റ്‌ലർ ജോർജ്, എ  രൂപേഷ്, വിജയൻ കാഞ്ഞങ്ങാട് എന്നിവർ  സംസാരിച്ചു. പ്രൊഫ പി രഘുനാഥ് സ്വാഗതവും എ  ജുനൈദ്  നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News