കാത്തലിക്‌ സിറിയൻ ബാങ്ക്‌ ജീവനക്കാർ പണിമുടക്കി



കാസർകോട്‌ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്  കാത്തലിക്‌ സിറിയൻ ബാങ്ക്‌ ജീവനക്കാർ നടത്തുന്ന ത്രിദിന അഖിലേന്ത്യാ പണിമുടക്ക്‌ ജില്ലയിലും പൂർണം. രണ്ട് ശാഖകളിലും പ്രവർത്തനം സ്‌തംഭിച്ചു. പതിനൊന്നാം ഉഭയകക്ഷി കരാർ നടപ്പാക്കുക, ജനവിരുദ്ധ,- തൊഴിലാളി വിരുദ്ധ നടപടികൾ പിൻവലിക്കുക, മുഴുവൻ താൽക്കാലിക കരാർ ജീവനക്കാരെയും സ്ഥിരപ്പെടുത്തുക, ബാങ്കിന്റെ ജനകീയ സ്വഭാവം നില നിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ ബുധനാഴ്‌ച മുതൽ വെള്ളിയാഴ്‌ച വരെ  കാത്തലിക്‌ സിറിയൻ ബാങ്ക്‌ ട്രേഡ് യൂണിയൻ ഫോറം പണിമുടക്കുന്നത്‌. വെള്ളിയാഴ്‌ച സംസ്ഥാനത്തെ മുഴുവൻ ബാങ്ക് ജീവനക്കാരും ഐക്യദാർഢ്യവുമായി പണിമുടക്കും.    കാസർകോട്‌ ശാഖക്ക്‌ മുന്നിൽ സമരസഹായ സമിതി പ്രവർത്തകർ പ്രകടനം നടത്തി. ധർണ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്‌തു.  എൻഎഫ്‌പിഇ ദേശീയ വൈസ്‌ പ്രസിഡന്റ് പി വി രാജേന്ദ്രൻ, ബെഫി ജില്ലാ സെക്രട്ടറി എം ജയകുമാർ, കെ ഭാസ്‌കരൻ, കെ രവീന്ദ്രൻ, പി വി കുഞ്ഞമ്പു, പി ജാനകി, മാധവൻ, ടി രാജൻ എന്നിവർ സംസാരിച്ചു.  കാഞ്ഞങ്ങാട്‌ സിഐടിയു ജില്ല  സെക്രട്ടറി കറ്റാടി കുമാരൻ ഉദ്ഘാടനം ചെയ്‌തു. കെ വി കൃഷ്ണൻ അധ്യക്ഷനായി. കെ വി ഗംഗാധരൻ, കെ സുകുമാരൻ, എം കുഞ്ഞികൃഷ്ണൻ, ദാമോദരൻ, കെ ബാലകൃഷ്ണൻ, പി വി ബാലകൃഷ്‌ണൻ, പി വി സുരേഷ്  എന്നിവർ സംസാരിച്ചു. ഇ വി മോഹനൻ സ്വാഗതവും വി വി ലക്ഷ്മണൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News