ആനയെ തടയാൻ സുള്ള്യയിൽ കോൺക്രീറ്റ്‌ വേലി

കാട്ടാന ശല്യം നേരിടാൻ സൂള്ള്യ താലൂക്കിലെ അതിർത്തി പ്രദേശത്ത് നിർമിച്ച കോൺക്രീറ്റ് മതിൽ


രാജപുരം കാട്ടാന ശല്യംതടയാൻ കർണാടകം അതിർത്തി പ്രദേശത്ത് കോൺക്രീറ്റ് വേലി നിർമ്മിക്കുന്നു. സൂള്ള്യ  താലൂക്കിലെ മണ്ടക്കോൽ, സംപാജെ എന്നിവിടങ്ങളിലെ വനാതിർത്തിയിലാണ് പണി ആരംഭിച്ചത്. 30 കിലോമീറ്റർ ദൂരം വേലി നിർമിച്ചു. ഒരു മീറ്റർ വീതിയിൽ രണ്ടു മീറ്റർ ഉയരത്തിൽ കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ച് സ്ലാബ് ഘടിപ്പിക്കുകയാണ്‌.   കേരളത്തിലെ പോലെ കാട്ടാനകൾ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നത് വ്യാപകമായതോടെയാണ് വേലി നിർമാണം തുടങ്ങിയത്. കേരളത്തിൽ എത്തുന്ന കാട്ടാനകളിൽ ഭൂരിപക്ഷവും കർണാടകത്തിൽ നിന്നുള്ളതാണ്‌. വേലി വരുന്നത്‌ കേരളത്തിനും ഗുണം ചെയ്യുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. Read on deshabhimani.com

Related News