സെൻട്രൽ ബാങ്ക് പണിമുടക്ക്‌ പൂർണം

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യാ പണിമുടക്കിന്റെ ഭാഗമായി യുഎഫ്‌ബിയു നേതൃത്വത്തിൽ കാസർകോട്‌ നടത്തിയ പ്രതിഷേധ ധർണ


കാസർകോട്‌ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യാ  മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചു വിവിധ യൂണിയനുകളുടെ ഐക്യവേദി രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്കിന്റെ രണ്ടാംദിവസം ജീവനക്കാർ യുഎഫ്‌ബിയു നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. കാസർകോട്‌  ബെഫി ജില്ലാ സെക്രട്ടറി കെ രാഘവൻ, കെ മഹേഷ്‌, കെ ഷൈലെഷ്, സി ഗീത എന്നിവർ സംസാരിച്ചു. അന്യായ സ്ഥലം മാറ്റങ്ങൾ നിർത്തുക, ഉഭയകക്ഷി കരാർ ലംഘനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ പണിമുടക്ക്‌.    Read on deshabhimani.com

Related News