അപകടം ഒഴിയുമോ? ചിത്രമെടുത്ത്‌ ശ്രീനന്ദയ്ക്ക് മടുത്തു

ശ്രീനന്ദ മൊബൈൽ ക്യാമറയിൽ പകർത്തിയ കാഞ്ഞിരക്കാൽ വളവിലെ ലോറി അപകടം


മടിക്കൈ അപകടങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ശ്രീനന്ദയ്ക്ക് മടുത്തു. മടിക്കൈ പഞ്ചായത്തിലെ കാലിച്ചാംപൊതിക്ക് സമീപത്തെ കാഞ്ഞിരക്കാൽ വളവിലുണ്ടാകുന്ന വാഹന അപകടങ്ങളാണ് വർഷങ്ങളായി ശ്രീനന്ദ പകർത്തിവച്ചത്.  വളവും തിരിവും കയറ്റിറക്കവുമുള്ള റോഡിൽ അപകടം  പതിവാണ്. ഇതേ റോഡരികിലാണ്‌  ശ്രീനന്ദയുടെ വീടും. അപകടം നടന്നാൽ ആദ്യം ഓടി എത്തുന്നവർ എന്ന നിലയിൽ എല്ലാം നേരിട്ടു കാണേണ്ടി വരുന്നു.   വലിയ ലോറിയും ബൈക്കുമാണ്‌ അധികവും അപകടത്തിൽ പെടുന്നത്‌.  സമീപകാലത്തെ പതിനഞ്ചോളം അപകടങ്ങളുടെ ഫോട്ടോ ശ്രീനന്ദ മൊബൈൽ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. ചില അപകടങ്ങളുടെ വീഡിയോകളും കൈയിലുണ്ട്. Read on deshabhimani.com

Related News