സ്‌കൂൾ വിപണിയും ഉഷാർ

കാഞ്ഞങ്ങാട് നഗരത്തിലെ കടയിൽ സ്കൂൾ സാധനങ്ങൾ പരിശോധിക്കുന്ന കുട്ടികൾ


കാഞ്ഞങ്ങാട് കോവിഡിന്‌ ശേഷം പഴയ പ്രതാപത്തിലേക്ക് സ്‌കൂൾ വിപണി തിരിച്ചെത്തുന്നു. ജൂണിനെ കാത്തിരിക്കാതെ മഴ വേ​ഗം വന്നതോടെ കാലവർഷം താണ്ടിയാണ്‌ കുട്ടികൾ സ്‌കൂളിലെത്തുന്നത്‌. ദിവസം അടുത്തതോടെ പഴയ ആവേശത്തോടെ ബാ​ഗും കുടയും പുസ്തകങ്ങളും വാങ്ങാൻ രക്ഷിതാക്കളുടെയും കുട്ടികളുടെയും  തിരക്കേറിയിട്ടുണ്ട്. വിപണിയിൽ എല്ലാത്തിനും തീവിലയാണെങ്കിലും ത്രിവേണി പോലെയുള്ള സ്ഥാപനങ്ങളിൽ മികച്ച വിലക്കിഴിവ്‌ നൽകുന്നുണ്ട്‌. ഒട്ടേറെ പുതുമകളാണ് ഇത്തവണ ഉള്ളതെന്ന് മാണിക്കോത്ത് മടിയൻ ത്രിവേണി സ്റ്റാളിലെ ജീവനക്കാർ പറഞ്ഞു. ചില സാധനങ്ങൾക്ക് പ്രിന്റ് ചെയ്ത വിലയുടെ പകുതിയോളമായി കുറച്ചു.  ഇത് പാവപ്പെട്ട കുടുംബങ്ങൾക്ക് ആശ്വാസമാണ്‌. കുടകളിൽ ദിനേശാണ് സാധാരണക്കാർക്ക് കീശ കീറാതെ കിട്ടുന്നത്.   Read on deshabhimani.com

Related News