ജീവിക്കാനാണീ സമരം

എകെഎസ് പനയാൽ വില്ലേജ് ഓഫീസ് ധർണ ജില്ലാ പ്രസിഡന്റ് സി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു


പെരിയ ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കർ ഭൂമി നൽകുക, കൈവശഭൂമിക്ക് രേഖ നൽകുക, അർഹരായ മുഴുവൻ ആദിവാസി കുടുംബങ്ങളെയും ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യമുയർത്തി ആദിവാസി ക്ഷേമസമിതി കാഞ്ഞങ്ങാട് ഏരിയാക്കമ്മിറ്റി പെരിയ വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി അശോകൻ കുന്നൂച്ചി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് രതീഷ് വെള്ളന്തട്ട അധ്യക്ഷനായി. ജില്ലാക്കമ്മിറ്റിയംഗം വിമല വാണിയംകുന്നത്ത്,  ട്രഷറർ കെ മാധവൻ, ആർ സന്തോഷ് കുമാർ, ജീന, എം രവീന്ദ്രൻ പുക്കളം, ശശി കാരക്കുഴി എന്നിവർ സംസാരിച്ചു. ഏരിയാസെക്രട്ടറി രാജൻ അത്തിക്കോത്ത് സ്വാഗതം പറഞ്ഞു. ഉദുമ ഏരിയ കമ്മിറ്റി പനയാൽ വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ബാലൻ ചാലിൽ അധ്യക്ഷനായി. എൻ കുഞ്ഞിക്കണ്ണൻ, കെ ടി സുധീഷ്, സുകുമാരൻ, കെ രാഗേഷ് എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി ശാന്ത സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News