സീറോ പ്രിവലൻസ് സർവേക്ക്‌ തുടക്കം



കാസർകോട്‌ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേത്യത്വത്തിൽ നടത്തുന്ന സീറോ പ്രിവലൻസ് സർവേക്ക്‌  ജില്ലയിൽ തുടക്കമായി. സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവരുടെ രക്തസാമ്പിളുകൾ ശേഖരിച്ചു.  കോവിഡ് ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള സർവേയാണ്‌ നടക്കുക. എട്ട് പഞ്ചായത്തുകൾ, രണ്ട് മുനിസലിപ്പാലിറ്റികൾ എന്നിവിടങ്ങളിലാണ് സർവേ. പഞ്ചായത്തിൽ നാല് വാർഡിലും മുനിസിപ്പാലിറ്റിയിൽ ഒമ്പത് വാർഡിലുമാണ്‌ റാൻഡം സാംപ്ലിങ് വഴി ആളുകളെ കണ്ടെത്തിയാണ് രക്തസാമ്പിളുകൾ ശേഖരിക്കുന്നത്.  സർക്കാർ, സ്വകാര്യ മേഖലയിലെ 10 ആരോഗ്യസ്ഥാപനങ്ങൾ, അഞ്ച് പൊലീസ്‌ സ്‌റ്റേഷനുകൾ, അഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരിൽ നിന്നും  രക്ത സാമ്പിളുകൾ ശേഖരിക്കും. ബേഡഡുക്ക, ചെറുവത്തൂർ, എൻമകജെ, കാറഡുക്ക, കോടോം ബെള്ളൂർ, പള്ളിക്കര, തൃക്കരിപ്പൂർ, വോർക്കാടി പഞ്ചായത്തുകളിലും കാസർകോട്‌, നീലേശ്വരം മുൻസിപ്പാലിറ്റികളിലുമാണ് സർവേ. രക്തസാമ്പിളുകൾ ജില്ലാ ആശുപത്രിയിലെ ലാബിൽ എത്തിച്ചാണ് പരിശോധന നടത്തുക. സമൂഹത്തിലെ രോഗവ്യാപന നിരക്ക് അറിയുക എന്നതാണ് ലക്ഷ്യമെന്നും സർവേയുമായി സഹകരിക്കണമെന്നും ഉണ്ടാകണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ വി രാംദാസ് പറഞ്ഞു. Read on deshabhimani.com

Related News