പൊതുസമ്മേളനമില്ലെങ്കിലും കൊടിമരമെത്തി

നാലപ്പാടത്തെ സിപിഐ എം പ്രവർത്തകർ കൊടിമരവുമായി അമ്പലത്തുകരയിൽ എത്തിയപ്പോൾ


മടിക്കൈ ഇരുപത് ദിവസത്തെ അധ്വാനത്തിൽ ഒരുക്കിയ കൊടിമരവുമായി നാലപ്പാ‌ടത്തെ സിപിഐ എം പ്രവർത്തകർ മടിക്കൈയിലെത്തി. പൊതുസമ്മേളനത്തിന്‌ രക്തസാക്ഷി പ്രഭാകരന്റെ സ്മൃതി മണ്ഡപത്തിൽ നിന്നായിരുന്നു കൊടിമരം കൊണ്ടുവരേണ്ടത്.  കോവിഡ്‌ വ്യാപനം കാരണം  പൊതുസമ്മേളനം അടക്കം പ്രധാന പരിപാടികൾ വെട്ടിച്ചുരുക്കി. സമ്മേളനം നടക്കുന്ന അമ്പലത്തുകരയിൽ തങ്ങളൊരുക്കിയ കൊടിമരം സ്ഥാപിക്കണമെന്ന ആ​ഗ്രഹത്തിലാണ്‌ ആരവങ്ങളൊന്നും ഇല്ലാതെ വാഹനത്തിൽ കൊടിമരം എത്തിച്ചത്‌. അമ്പലത്തുക്കരയിലെ സമ്മേളന ന​ഗരിയിൽ മുത്തശി പാലമരത്തിന് കീഴിൽ കൊടിമരം സ്ഥാപിച്ചു. ലോക്കൽ സെക്രട്ടറി എം വി രാഘവൻ, ശശികുമാർ, കുഞ്ഞികൃഷ്ണൻ, കെ മോഹനൻ, ശ്യാം പ്രസാദ്  എന്നിവരുടെ നേതൃത്വത്തിലാണ് കൊടിമരം നിർമിച്ചത്‌.  Read on deshabhimani.com

Related News