അടക്ക പൊതിക്കാൻ ഉമേശന്റെ സിമ്പിൾ ഐഡിയ

അടക്ക പൊതിക്കുന്ന യന്ത്രം ഉണ്ടാക്കിയ കെ വി ഉമേശൻ കേകോ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പ്രാദേശിക റൂറൽ ഇന്നൊവേഷൻ അവാർഡ്‌ എറ്റുവാങ്ങുന്നു


കാഞ്ഞങ്ങാട്‌ ചെറുകിട അടയ്ക്കാ കർഷകർക്ക് അടയ്ക്ക പൊതിക്കുന്ന നൂതന ഉപകരണവുമായി  വേലാശ്വരം കിഴക്കേവളപ്പിൽ കെ വി ഉമേശൻ. പത്ത് അടയ്ക്ക ഒന്നിച്ച് പൊതിച്ചെടുക്കാൻ പറ്റുന്ന ഉപകരണമാണ്  നിർമിച്ചത്.  വൈദ്യുതിയോ ഇന്ധനമോ ആവശ്യമില്ല. സാങ്കേതിക ജ്ഞാനവും വേണ്ട. ചുരുങ്ങിയ സ്ഥലത്ത് സ്ഥാപിക്കാം.  ശബ്ദ-–-വായു മലിനീകരണം തീരെയില്ല.  ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ഗ്രാമീണ ഗവേഷണ സംഗമത്തിൽ  മത്സരത്തിലേക്കാണ്‌ ഉപകരണം നിർമിച്ചത്‌. തിരുവനന്തപുരത്ത്  നടന്ന സം സ്ഥാന  മത്സരത്തിൽ  പ്രാദേശിക റൂറൽ ഇന്നോവേഷൻ അവാർഡും 5000 രൂപ ക്യാഷ് പ്രൈസും ഉമേശനു ലഭിച്ചു. കർഷകർക്ക് മിതമായ വിലയ്ക്ക് ഉപകരണം ലഭ്യമാക്കാൻ പറ്റുമെന്ന് ഉമേശൻ അവകാശപ്പെടുന്നു. ഇന്റീരിയർ ജോലി ചെയ്യുന്ന ഉമേശൻ, കെ വി രാഘവന്റെയും ശാന്തയുടെയും മകനാണ്‌.  Read on deshabhimani.com

Related News