1135 പേര്‍ക്ക്‌ കോവിഡ്



കാസർകോട്‌  ജില്ലയിൽ 1135 പേർ  കൂടി കോവിഡ്- ബാധിതരായി. ചികിത്സയിലുണ്ടായിരുന്ന 351 പേർ രോഗമുക്തരായി. 3982 പേർ  ചികിത്സയിലുണ്ട്‌.   വീടുകളിൽ 8746 പേരും സ്ഥാപനങ്ങളിൽ 534 പേരുമുൾപ്പെടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 9280 പേരാണ്. പുതിയതായി  1352 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 2613 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക്  അയച്ചു. 1020 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.   299പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയർ സെന്ററുകളിലുമായി  668 പേർ    നിരീക്ഷണത്തിൽ പ്രവേശിക്കപ്പെട്ടു. ആശുപത്രികളിൽ നിന്നും  കോവിഡ് കെയർ സെന്ററുകളിൽ നിന്നും 351 പേരെ ഡിസ്ചാർജ് ചെയ്തു. ഇതുവരെ   149125 കോവിഡ് സ്ഥിരീകരിച്ചത്   143836 പേർ ജില്ലയിൽ നെഗറ്റീവ് ആയി.  മരിച്ചവരുടെ എണ്ണം  967. 7 ഒമിക്രോൺ കേസുകൾ  സ്ഥിരീകരിച്ചു. Read on deshabhimani.com

Related News