ഇഡിയുടെ രാഷ്‌ട്രീയവേട്ട നടപ്പില്ല

സഹകരണപ്രസ്ഥാനങ്ങളെ തകർക്കുന്ന ഇഡിയുടെ രാഷ്ട്രീയവേട്ടക്കെതിരെ ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട്‌ ഹെഡ്‌ പോസ്റ്റ്‌ ഓഫീസിലേക്ക്‌ നടത്തിയ മാർച്ചും ധർണയും 
സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌ ഉദ്‌ഘാടനം ചെയ്യുന്നു


 കാസർകോട്‌ സഹകരണപ്രസ്ഥാനങ്ങളെ തകർക്കുന്ന ഇഡിയുടെ രാഷ്ട്രീയവേട്ടക്കെതിരെ ജില്ലാആസ്ഥാനത്ത്‌ യുവജനരോഷമിരമ്പി. ഡിവൈഎഫ്ഐ ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട്‌ ഹെഡ്‌പോസ്റ്റ്‌ ഓഫീസിലേക്ക്‌ നടന്ന പ്രതിഷേധമാർച്ചിൽ നൂറുകണക്കിന്‌ യുവജനങ്ങൾ അണിനിരന്നു. പുതിയ ബസ്‌സ്റ്റാൻഡ്‌ കേന്ദ്രീകരിച്ച് പ്രകടനം ആരംഭിച്ചു. കേരളത്തിന്റെ സമ്പദ്‌ഘടനയുടെ നട്ടെല്ലായ സഹകരണമേഖലയെ അപകീർത്തിപ്പെടുത്താനുള്ള നീക്കം ചെറുക്കുമെന്നും ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌ മാർച്ചും ധർണയും ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ഷാലു മാത്യു അധ്യക്ഷനായി. ജില്ലാ ട്രഷറർ കെ സബീഷ്‌ സംസാരിച്ചു. ജില്ലാ സെക്രട്ടറി രജീഷ്‌ വെള്ളാട്ട്‌ സ്വാഗതം പറഞ്ഞു.  ആദാനിയുടെ സ്വത്തുകൂടി; ദരിദ്രരും കൂടി കാസർകോട്‌ കേന്ദ്രഭരണത്തിന്‌ കീഴിൽ അദാനിയുടെ സ്വത്ത്‌ കുത്തനെ കൂടുമ്പോൾ, രാജ്യത്തിന്റെ പട്ടിണിയുടെ അളവും കൂടിയെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌ പറഞ്ഞു. കാസർകോട്‌ ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ നടത്തിയ പ്രതിഷേധമാർച്ച്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  അദാനിയുടെ അഴിമതി പാർലമെന്റിൽപോലും ചർച്ചയായി. അതന്വേഷിക്കാൻ തയ്യാറാകാത്തവരാണ് ഇപ്പോൾ കേരളത്തിലേക്ക് അന്വേഷണപ്പടയെ ഇറക്കുന്നത്‌. കള്ളപ്പണമാണ്‌ അന്വേഷിക്കുന്നതെങ്കിൽ കൊടകര കുഴൽപ്പണകേസ് ഇഡി അന്വേഷിക്കുമോ? ബിജെപി നേതാക്കളുടെ ആർത്തിയും കള്ളപ്പണ ഇടപാടും ഇഡി അന്വേഷിക്കുമോ? കേന്ദ്രഅഴിമതി റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തുന്നു. കോർപറേറ്റുകൾക്ക് മാത്രം സ്വാധീനമുണ്ടായിരുന്ന സാമ്പത്തിക മേഖലയിൽ സഹകരണ മേഖല ഇടപെട്ട്‌ സാധാരണക്കാർക്ക്‌ ആശ്വാസം പകരുന്നതാണ്‌ അന്വേഷണ ഏജൻസികളെ ഇറക്കാൻ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നതെന്നും വസീഫ്‌ പറഞ്ഞു.    Read on deshabhimani.com

Related News