നായയുടെ കടിയേറ്റ പശുവിന് പേ ഇളകി



രാജപുരം നായയുടെ കടിയേറ്റ പശുവിന് പേ ഇളകി.  കോടോം–-ബേളൂർ പഞ്ചായത്തിലെ  അട്ടേങ്ങാനം, കുഞ്ഞികൊച്ചി, പാറക്കല്ല് എന്നിവടങ്ങളിൽ കഴിഞ്ഞ 29ന് സ്‌കൂൾ വിദ്യാർഥി ഉൾപ്പെടെ നാല് പേർക്കും നിരവധി വളർത്തു മൃഗങ്ങൾക്കും ഭ്രാന്തൻ നായയുടെ കടിയേറ്റിരുന്നു. എന്നാൽ 15 ദിവസത്തിന് ശേഷം  കമ്പിക്കാനം കുഞ്ഞിരാമൻ നായരുടെ കടിയേറ്റ  പശുവിന് പേ ഇളകി. വെറ്ററിനറി  ഡോക്ടറെത്തി പേ ഇളകിയ പശുവിനെ കൊല്ലുകയായിരുന്നു.  അന്ന് പശുവിനെ കടിച്ച നായ  നിരവധിയാളുകളെയും കടിച്ചിരുന്നു. ഇവർ ആശുപത്രിൽ ചികിത്സയിലായിരുന്നു.  എന്നാൽ പശുവിന് പേ ഇളകിയതോടെ പലരും ഭയത്തിലാണ്‌. അഞ്ച് വയസ്സുള്ള കുട്ടിയെവരെ ഇതേനായ കടിച്ചിരുന്നു. അന്ന്‌ ആശുപത്രിൽ ചികിത്സ നടത്തിയിരുന്നു. എന്നാൽ വീണ്ടും ചികിത്സ വേണോയെന്ന ആശങ്കയിലാണ് വീട്ടുകാരും  നാട്ടുകാരും.    Read on deshabhimani.com

Related News