ത്യാഗരാജൻ ചാളക്കടവിനെ അനുസ്‌മരിച്ചു



കാഞ്ഞങ്ങാട് ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവ നഗരിയിൽ കഥാകൃത്തും കാഞ്ഞങ്ങാട് ഡിസി ബുക്സ് ശാഖാ മാനേജരും സാംസ്കാരിക പ്രവർത്തകനുമായ ത്യാഗരാജൻ ചാളക്കടവിനെ അനുസ്മരിച്ചു. പുസ്തകോത്സവ നഗരിയിലെ മുഴുവൻ സ്റ്റാളുകളിൽനിന്നും ഓരോ പുസ്തകങ്ങൾ ജില്ലാ ലൈബ്രറിയിലേക്ക് നൽകിയും മെഴുകുതിരികൾ തെളിച്ചുമായിരുന്നു അനുസ്മരണം.  ജില്ലാ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ ഗ്രന്ഥാലോകം മാസിക ചീഫ് എഡിറ്റർ പി വി കെ പനയാൽ ഏറ്റുവാങ്ങി. പ്രൊഫ. യു ശശിധരൻ,  പി അപ്പുക്കുട്ടൻ, ഡോ. പി പ്രഭാകരൻ, വി വി പ്രഭാകരൻ, വിവിധ പുസ്‌തക പ്രസാധക കമ്പനികളുടെ പ്രതിനിധികളായ അരവിന്ദ്, നാലപ്പാടം പത്മനാഭൻ, സന്തോഷ് ഒഴിഞ്ഞവളപ്പ്, മണിശങ്കർ, സുനീഷ്   സംസാരിച്ചു. Read on deshabhimani.com

Related News