സൈക്കിളിങ് സെലക്ഷൻ ട്രയൽസ് നടന്നു

ജില്ലാ സൈക്കിളിങ് സെലക്ഷൻ ട്രയൽസ് വലിയപറമ്പ പഞ്ചായത്ത് പ്രസിഡന്റ് വി വി സജീവൻ
ഫ്ലാഗ് ഓഫ് ചെയ്യുന്നു


 തൃക്കരിപ്പൂർ ഇടുക്കിയിൽ നടക്കുന്ന സംസ്ഥാന മൗണ്ട്യൻ ബൈക്ക് സൈക്കിളിങ് ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീം സെലക്ഷൻ ട്രയൽസ് വലിയപറമ്പ കെജിഎം സ്‌പോർട്‌സ്‌ ക്ലബിന്റെ സഹകരണത്തോടെ നടന്നു. 14, 16, 18, സീനിയർ വിഭാഗത്തിലടക്കം  നിരവധി പേർ പങ്കെടുത്തു.  പാലം സൈറ്റിൽ വലിയപറമ്പ പഞ്ചായത്ത് പ്രസിഡന്റ് വി വി സജീവൻ ഫ്‌ളാഗ്‌ ഓഫ് ചെയ്‌തു. കൊളങ്ങര രാമൻ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് എം അച്യുതൻ, എസ് വിനോദ്കുമാർ എന്നിവർ സംസാരിച്ചു. പി പി അശോകൻ സ്വാഗതവും ടി കെ അനിൽകുമാർ നന്ദിയും പറഞ്ഞു.  Read on deshabhimani.com

Related News