ഈ അധ്യാപകൻ എന്നും വിദ്യാർഥി



ബോവിക്കാനം ബോവിക്കാനം തേജസ് കോളനിയിലെ വിരമിച്ച പ്രധാനാധ്യാപകൻ കെ ദാമോദരൻ ഇന്നും വിദ്യാർഥി. ‘അധ്യാപകൻ എന്നും ഒരു വിദ്യാർഥി’ ആയിരിക്കണമെന്ന ആപ്തവാക്യം സാധ്യമാക്കുകയാണ് ബോവിക്കാനം യുപി സ്കൂളിൽ നിന്നും വിരമിച്ച ദാമോദരൻ. 2016 ജോലിയിൽ നിന്ന് വിരമിച്ച ശേഷം അണ്ണാമലൈ സർവ്വകലാശാലയിൽ നിന്നും ചരിത്രത്തിൽ ബിരുദാന്തര ബിരുദത്തിനായിറങ്ങി. കഴിഞ്ഞ ദിവസം സർട്ടിഫിക്കറ്റും ലഭിച്ചു. ബിരുദപഠനം കഴിഞ്ഞ് 39 വർഷത്തിന് ശേഷമാണ്‌ പിജി നേടുന്നത്‌.  ദേശീയ അധ്യാപക അവാർഡ്‌ ങേതാവായ ദാമോദരൻ പൊതുപ്രവർത്തന രംഗത്തും സജീവമാണ്. സിപിഐ എം മുളിയാർ ലോക്കൽ സെക്രട്ടറി, ബോവിക്കാനം തേജസ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ,ഭാരത്  സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അസിസ്റ്റൻറ് ഡിസ്ട്രിക്ട് കമ്മീഷണർ, സർവീസ് പെൻഷനേഴ്സ് യൂണിയൻ കാറഡുക്ക ബ്ലോക്ക് ജോയിൻ സെക്രട്ടറി, മുളിയാർ അഗ്രികൾച്ചറിസ്റ്റ് ക്ഷേമ സഹകരണ സംഘം ഡയറക്ടർ, ചന്ദ്രഗിരി ഇക്കോ ടൂറിസം ഡവലപ്മെൻ്റ് സഹകരണ സംഘം വൈസ് പ്രസിഡന്റ്,  മുളിയാർ പഞ്ചായത്ത് ആസൂത്രണ സമിതിയംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു. Read on deshabhimani.com

Related News