അൾഷ്യമേഴ്സ് ദിനം നാളെ സ്മൃതിഭ്രംശത്തിൽ മുറിഞ്ഞ വാക്കും ചിന്തയും



തൃക്കരിപ്പൂർ മങ്ങിപ്പോയ ഓർമകൾ നമ്മുടെ ജീവിതചര്യകളെ കുട്ടിക്കളിയാക്കി മാറ്റാറുണ്ട്. മഹാപണ്ഡിതന്മാരും എഴുത്തുകാരും സാംസ്കാരിക നായകരും പ്രസംഗ കരുമെല്ലാം ഓർമകേടിന്റെ ഇരുട്ടിലേക്ക് വീണുപോകാറുണ്ട്‌. ഇവരിൽ പ്രധാനിയാണ്‌ അധ്യാപക നേതാവും പ്രഭാഷകനുമായ പിലിക്കോട്ടെ പി പി ദാമോദരൻ (79). എഴുത്തുകാരൻ, പ്രഭാഷകൻ, സംസ്കൃതപണ്ഡിതൻ, സഹകാരി, സംഘാടകൻ തുടങ്ങി ഏതു വിശേഷണവും ദാമോദരന്‌ ചേരും. അധ്യാപക സംഘടനയുടെ സംസ്ഥാന നേതാവായിരുന്നിട്ടും കോൺഗ്രസിന്റെ നേതൃനിരയിൽ സ്ഥാനം ലഭിക്കാതെ പോയത് അനീതിക്കെതിരായ പോരാട്ടങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്ത കാർക്കശ്യമാണ്‌.   എഴുത്തിന്റെ കാര്യത്തിലും കണിശതയും കൃത്യതയും സൂക്ഷിച്ചു. ഒ എൻ വി യുടെ ഉജ്ജയിനി കാവ്യത്തിന് വിപരീത ശബ്ദമുണ്ടായത് ദാമോദരനിൽ നിന്നാണ്‌. കേരള ഗവ. പ്രൈമറി ടീച്ചേഴ്‌സ്‌ യൂണിയൻ സംസ്ഥാന സെക്രട്ടറിയായി വളർന്നു.   കോഴിക്കോട് സർവകലാശാല സെനറ്റ് അംഗവും കേരള നാടൻ കലാ അക്കാദമി അംഗമായും പ്രവർത്തിച്ചു. രാമായണവും കാളിദാസനും ഗാന്ധിജിയുമായിരുന്നു പ്രഭാഷണത്തിലെ മുഖ്യ ചേരുവകൾ. പിലിക്കോട് ഗവ. യുപി സ്‌കൂളിലെ പ്രധാന അധ്യാപകനായി വിരമിച്ചു. ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നു. Read on deshabhimani.com

Related News