കർഷകരുടെ നാവ്‌



ബ്രിട്ടീഷ്‌  മേൽക്കോയ്‌മയും തദ്ദേശീയ ജന്മി മേൽക്കോയും ഒന്നുചേർന്ന്‌ സവർണാധിപത്യത്തിന്റെ ജാതിവടിവുകൾ അനുസരിച്ച്‌ മനുഷ്യനെന്ന  മഹത്തായ സങ്കൽപ്പത്തെ ഞെരിച്ച്‌ കൊല്ലുന്ന കേരളീയ സാഹചര്യത്തിലാണ്‌ ദേശാഭിമാനി പത്രം അതിന്റെ അക്ഷര വടിവുകൾ, മലയാളി സമൂഹത്തിന്‌ നവോത്ഥാനത്തിന്റെ കൈത്തിരിയുമായി അഭിമുഖീകരിക്കുന്നത്‌.  ജന്മിമാർ  സായിപ്പിന്റെ  ഒത്താശയോടെ തങ്ങളുടെ പത്തായങ്ങളിൽ കെട്ടിപൂട്ടിവച്ച ധാന്യങ്ങൾ  സാധാരണക്കാരന്റെ കൈകളിലെത്തിച്ച കർഷക സമരങ്ങളുടെ ചരിത്രം രേഖകളായി മാറിയത്‌ ഈ പത്രത്തിലൂടെയാണ്‌.  സാധാരണക്കാരന്റെ നാവായി മാറിയ ദേശഭിമാനിക്ക്‌ ആശംസകൾ. ഒരുദേശത്തെ നിലനിർത്തുന്ന പാവപ്പെട്ട കർഷകരുടെ  അതിജീവനത്തിന്റെ ശബ്ദം ഏറ്റുപറയുന്ന പത്രമാണ്‌ ഏക്കാലത്തും ദേശാഭിമാനി. കർഷകരുള്ള കാലത്തോളം ഈ പത്രം നിലനിൽക്കും. അന്ധവിശ്വാസത്തിനെതിരെയും ശാസ്‌ത്രയുക്തിക്ക്‌ വേണ്ടിയും പത്രം നിലകൊണ്ടു. Read on deshabhimani.com

Related News