ഡ്രൈവിങ്‌ ടെസ്റ്റ് പുനരാരംഭം: മാര്‍ഗ നിര്‍ദേശമായി



കാസർകോട്‌ കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങൾ  കാസർകോട് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ്  പുറത്തിറക്കി. കണ്ടെയിമെന്റ് സോൺ, മറ്റ് നിരോധിത മേഖലകളിൽ നിന്നുള്ളവരെ ടെസ്റ്റിലും പരിശീലനത്തിലും പങ്കെടുപ്പിക്കരുത്.  ചുമ, പനി, മറ്റ് രോഗലക്ഷണമുള്ളവർ, വീട്ടിൽ ക്വാറന്റയിനിലുള്ള അംഗങ്ങളുള്ളവർ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ, രാജ്യങ്ങളിൽ നിന്നോ എത്തി 14 ദിവസം കഴിയാത്തവർ എന്നിവരും പരിശീലനത്തിൽ പങ്കെടുക്കരുത് .  65 വയസ്സിനു മുകളിൽ പ്രായമുള്ളവർ, മറ്റ് രോഗങ്ങളുള്ളവർ, ഗർഭിണികൾ എന്നിവർക്ക് താൽക്കാലികമായി വിലക്ക് തുടരും. പരിശീലനത്തിനും ടെസ്റ്റിനും എത്തുന്നവരുടെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവർ ടെസ്റ്റ് ഗ്രൗണ്ട്/ഓഫീസ്/സ്‌കൂൾ എന്നിവിടങ്ങളിൽ അനുഗമിക്കരുത്. ടെസ്റ്റിന് വരുന്നവർ സാനിറ്റെസർ ബോട്ടിൽ കരുതണം ടെസ്റ്റിനുമുൻപും പിൻപും കൈകൾ അണുവിമുക്തമാക്കണം.  മാസ്‌ക്, ഗ്ലൗസ് എന്നിവ എല്ലാ സമയത്തും കത്യമായി ധരിക്കണം.ഇൻസ്ട്രക്ടർ മാസ്‌ക്, ഗ്ലൗസ്, ഫോസ് ഷീൾഡ് എന്നിവ നിർബന്ധമായും ധരിക്കണം..ഡ്രൈവിംഗ് സ്‌കൂൾ ജീവനക്കാർ കണ്ടെയിൻമെന്റ് സോണിൽ താമസിക്കുന്നവരോ, കുടുംബാംഗങ്ങൾ ആരെങ്കിലും ഹോം കോറെന്റെയിനിൽ ഉള്ളവരോ ആയിരിക്കരുത്. അത്് സ്ഥാപന ഉടമ ഉറപ്പുവരുത്തണം.സ്ഥാപനം തുറക്കുന്ന വേളയിൽ ഓഫീസും, പരിസരവും, വാഹനങ്ങളും ശുചിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യണം. Read on deshabhimani.com

Related News