കനിയുമോ? അതുലിനെ രക്ഷിക്കാൻ



കമ്പല്ലൂർ  നാടിന്റെ പൊന്നോമനയായ അതുലിനെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സുമനസുകളുടെ സഹായം തേടി ഒരുഗ്രാമം. കമ്പല്ലൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ അഞ്ചാം തരം വിദ്യാർഥിയാണ്‌ കൊല്ലാടയിലെ കണ്ണോത്ത് വീട്ടിൽ സുനിൽ കുമാറിന്റെയും മഞ്ജുളയുടെയും മകൻ അതുൽ  (10). കൂട്ടുകാരോടൊപ്പം കളിച്ചു നടക്കേണ്ട പ്രായത്തിൽ  ബോൺ ക്യാൻസർ ബാധിച്ച്‌ കോഴിക്കോട് എംവിആർ മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ കഴിയുകയാണ്.  കുടുംബത്തിന് മകന്റെ ഇതുവരെയുള്ള ചികിത്സാച്ചെലവ്‌ താങ്ങാവുന്നതിലും അപ്പുറം. തുടർ ചികിത്സക്കായി കുടുംബം ബുദ്ധിമുട്ടുകയാണ്.നാട്ടുകാർ ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. എം വി പ്രമോദ്കുമാർ (ചെയർമാൻ),  കെ ദാമോദരൻ (കൺവീനർ) ആയി രൂപീകരിച്ച അതുൽ കെ സുനിൽ,ചികിത്സാസഹായ കമ്മിറ്റി, കടുമേനി എബിഐ  ബാങ്കിൽ അക്കൗണ്ട് നമ്പർ:39657684031, ഐ എഫ് എസ് സി  SBIN0070595.       Read on deshabhimani.com

Related News