കുമ്പളപ്പള്ളി പാലം നിർമാണ പ്രവൃത്തി തുടങ്ങി



നീലേശ്വരം ജില്ല വികസന പാക്കേജിൽ ഉൾപ്പെടുത്തിയ കുമ്പളപ്പള്ളി പാലത്തിന്റെ നിർമാണ പ്രവൃത്തി  മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ്‌  എ വിധുബാല അധ്യക്ഷയായി. അസിസ്‌റ്റൻഡ്‌ എൻജിനീയർ ഇ സഹജൻ റിപ്പോർട്ട് അവതരിപ്പിച്ചു.എം സിന്ധു, പാറക്കോൽ രാജൻ, കെ കെ നാരായണൻ, എം കുമാരൻ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, വി സി പത്മനാഭൻ, കെ രാമനാഥൻ എന്നിവർ സംസാരിച്ചു.കെഡിപി സ്പെഷ്യൽ ഓഫീസർ ഇ പി രാജ് മോഹൻ സ്വാഗതവും നവീൻ നാരായണൻ നന്ദിയും പറഞ്ഞു. ഉമിച്ചിപ്പൊയിൽ, കാട്ടിപ്പൊയിൽ, വരഞ്ഞൂർ എന്നിവിടങ്ങളിലുള്ളവർക്ക് പാലം കൂടുതൽ ഉപകാരപ്പെടുക. കോയിത്തട്ട പ്രാഥമികാരോഗ്യകേന്ദ്രം, വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലെത്തുവാൻ 12 കിലോമീറ്റർ ദൂരം പാലം വന്നാൽ ചുരുങ്ങി കിട്ടും. 26 മീറ്റർ നീളവും 78 മീറ്റർ ഉയരവും പാലത്തിനുണ്ടാകും. Read on deshabhimani.com

Related News