രോഗികൾക്ക് ആശ്വാസവുമായി "കനിവ്'



ചെറുവത്തൂർ കനിവ്‌ പാലിയേറ്റീവ്‌ ചാരിറ്റബിൾ സൊസൈറ്റിയുടെ ഗൃഹ സന്ദർശനം ആരംഭിച്ചു. കിടപ്പുരോഗികൾ, മറ്റുരോഗം ബാധിച്ച്‌ വീട്ടിൽ കഴിയുന്നവർ എന്നിവരെയാണ്‌ സന്ദർശിച്ചത്‌. നഴ്‌സ്‌ വളണ്ടിയർമാർ, പാലിയേറ്റീവ്‌ പ്രവർത്തകർ എന്നിവരടങ്ങുന്ന ടീമാണ്‌ സന്ദർശനം നടത്തിയത്‌. തിമിരി ടി കെ സി കനിവ് പാലിയേറ്റീവ് സൊസൈറ്റി കോട്ടുമൂലയിലെ കിടപ്പു രോഗിയായ കെ കല്യാണിയെ സന്ദർശിച്ച്‌ പരിചരണം നൽകി. കെ ബാലകൃഷ്ണൻ, വി വി തമ്പാൻ, വി പി ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.  പടന്ന പഞ്ചായത്ത്തല ഹോംകെയർ ഓരി കിഴക്ക്പുറത്തെ വീടുകൾ സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി ഉദ്ഘാടനം ചെയ്‌തു. പി സി സുബൈദ, ജി എസ്‌ ജഹാംഗീർ, ടി പി കുഞ്ഞബ്ദുള്ള, പി കെ പവിത്രൻ, എ വി രാഘവൻ, ടി പി മുഹമ്മദ് കുഞ്ഞി, സി വി രാജൻ, ആർ റെജി, പി പി സജീവൻ, നിഷാന്ത് എന്നിവർ സംസാരിച്ചു. ഉദിനൂർ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ സന്ദർശനം  പി പി കുഞ്ഞികൃഷ്ണൻ ഉദ്‌ഘാടനം ചെയ്‌തു. കെ മോഹനൻ അധ്യക്ഷനായി. സി രമേശൻ-, പി സുരേന്ദ്രൻ എന്നിവർ വീൽചെയർ കൈമാറി. എം രാഘവൻ,  ടി കെ ഗിരിജ, ഹേമലത പണിക്കർ, രതിന എന്നിവർ സംസാരിച്ചു. എ ഗോപാലൻ സ്വാഗതവും ഒ ബീന നന്ദിയും പറഞ്ഞു. വിവി നഗർ, പുതിയകണ്ടം പ്രദേശങ്ങളിലെ വീട്ടിൽ സന്ദർശനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ മാധവൻ മണിയറ, പി സുകുമാരൻ, എം കുഞ്ഞിരാമൻ, പി പത്മിനി, ശ്രീധരൻ, കെ ജോതീന്ദ്രൻ, എം രാമചന്ദ്രൻ, കെ വി കുഞ്ഞികൃഷ്ണൻ, എ ബാലൻ, കെ ടി  ചന്ദ്രമതി,  ശ്രീദേവി,നാരായണൻ പൊയിൽ എന്നിവർ സംസാരിച്ചു. പിലിക്കോട് പഞ്ചായത്തിൽ കിടപ്പിലായ 203 രോഗികളെ  സന്ദർശിച്ച് സാന്ത്വനമേകി.   എം വി കോമൻ നമ്പ്യാർ (മാണിയാട്ട്),  ടി വി ഗോവിന്ദൻ  (പിലിക്കോട്), കൊടക്കാട് രാഘവൻ (കൊടക്കാട്),  ജില്ലാ സെക്രട്ടറി പി പി സുകുമാരൻ,  എം കെ വിജയകുമാർ, സി കെ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. നടക്കാവ് കോളനിയിൽ   ഭക്ഷ്യ കിറ്റ് നൽകി. കെ വി ദീപു, പി വി അനുമോദ്, കെ വി കാർത്യായനി, ടി ശ്യാമള, സുബിൻ മാടായി എന്നിവർ നേതൃത്വം നൽകി.   Read on deshabhimani.com

Related News