മഴ: 13 വീട്‌ തകർന്നു, 
74.1 ഹെക്ടർ കൃഷി നശിച്ചു



കാസർകോട്‌ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ ഹൊസ്ദുർഗ് താലൂക്കിൽ ആറും വെള്ളരിക്കുണ്ടിൽ ആറും മഞ്ചേശ്വരത്ത് ഒരു വീടുമുൾപ്പെടെ 13 വീടുകൾ ഭാഗികമായി തകർന്നു.   ക്ലായിക്കോട്, മടിക്കൈ (2), തിമിരി, നീലേശ്വരം, കാഞ്ഞങ്ങാട് വില്ലേജുകളിലും  ഭീമനടി, ചിറ്റാരിക്കാൽ, മാലോത്ത് (2), പാലാവയൽ, തായന്നൂർ വില്ലേജുകളിലും മഞ്ചേശ്വരം  കൊടലമൊഗർ വില്ലേജിലുമാണ് വീട്‌ തകർന്നത്‌.  രണ്ട് വീടുകളിലേതൊഴികെ നാല് ലക്ഷത്തിൽപ്പരം രൂപയുടെ നഷ്ടം കണക്കാക്കി. മാലോട് വില്ലേജിലെ കമ്മാടിയിൽ ഇടിമിന്നലിലാണ് ഒരു വീടിന് നാശമുണ്ടായത്‌.   കുഷിക്കും വ്യാപക നാശമാണ്‌ ഉണ്ടായത്‌. 74.1 ഹെക്ടർ കൃഷിനശിച്ചു.  499 കർഷകരുടെ വിളകളാണ്‌ നശിച്ചത്‌.  1.16 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.   മഴയിൽ ഉയർന്ന ഷിറിയ, പയസ്വിനി, ചന്ദ്രഗിരി പുഴകളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. ഷിറിയയിൽ  91.94 മീറ്ററും പയസ്വിനിയിൽ 15.2 മീറ്ററും, ചന്ദ്രഗിരിയിൽ 33.48 മീറ്ററുമാണ്  ഇപ്പോഴത്തെ ജലനിരപ്പ്. Read on deshabhimani.com

Related News