സിനിമയുണ്ടാക്കാൻ പണമല്ല; കഥ മുഖ്യം

കാഞ്ഞങ്ങാട്‌ നഗരസഭ നൽകിയ സ്വീകരണത്തിൽ സംവിധായകൻ സെന്ന ഹെഗ്‌ഡെക്ക്‌ ചെയർപേഴ്സൺ കെ വി സുജാത ഉപഹാരം നൽകുന്നു


കാഞ്ഞങ്ങാട്‌  നല്ല സിനിമകളുണ്ടാക്കാൻ നല്ല കഥ മതിയെന്ന്‌ മികച്ച രണ്ടാമത്തെ സിനിമയ്‌ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ സംവിധായകൻ സെന്ന ഹെഗ്‌ഡെ പറഞ്ഞു. എത്ര പൈസയുണ്ടായാലും സിനിമ എടുക്കാൻ കഴിയണമെന്നില്ല. എന്നാൽ നല്ല കഥയുണ്ടെങ്കിൽ സിനിമ സാധ്യമാണ്‌–- അദ്ദേഹം പറഞ്ഞു. മികച്ച കഥാകൃത്തിനുള്ള അവാർഡും സെന്ന ഹെഗ്‌ഡെക്കാണ്‌.  മികച്ച രണ്ടാമത്തെ സിനിമയായി തെരഞ്ഞെടുത്ത ‘തിങ്കളാഴ്ച നിശ്ചയം’ ഒരു കുടുംബത്തിലെ വിവാഹ നിശ്‌ചയവുമായി ബന്ധപ്പെട്ടു നടക്കുന്ന സിനിമയാണ്. വിദ്യാഭ്യാസം, തൊഴിൽ, വിവാഹം പോലുള്ള വിഷയങ്ങളിൽ സ്‌ത്രീകൾക്ക്‌ സ്വയം നിർണയിക്കാനുള്ള അവകാശമുണ്ടെന്ന സന്ദേശമാണ്‌ സിനിമ നൽകുന്നത്‌. അട്ടേങ്ങാനം ബേളൂരിലെ മോലോത്തുങ്കാൽ തറവാട്‌ വീടായിരുന്നു പ്രധാന ലൊക്കേഷൻ. ഒരു മാസം ഇവിടെ താമസിച്ചാണ്‌  ഭൂരിഭാഗവും ചിത്രീകരിച്ചത്‌–- മുഖാമുഖം പരിപാടിയിൽ അദ്ദേഹം പറഞ്ഞു.  Read on deshabhimani.com

Related News