144 പുതിയ ബ്രാഞ്ച്‌; 
120 വനിതാ സെക്രട്ടറിമാർ



കാസർകോട്‌  ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള സിപിഐ എം ബ്രാഞ്ച്‌ സമ്മേളനം പൂർത്തിയായപ്പോൾ ജില്ലയിൽ 144 പുതിയ ബ്രാഞ്ചുകൾ. സമ്മേളനത്തിന്‌ മുമ്പ്‌ 1731 ബ്രാഞ്ചായിരുന്നു, ഇപ്പോഴത്‌ 1875 ആയി വർധിച്ചു. അതിൽ 120 ബ്രാഞ്ചിൽ വനിതകളാണ്‌ സെക്രട്ടറി.  ആദ്യമായാണ്‌ ഇത്രയും വനിതകൾ ഒരുമിച്ച്‌ നേതൃത്വത്തിൽ വരുന്നത്‌. 26120 പാർടി അംഗങ്ങളിൽ 6983  വനിതകളുണ്ട്‌. ഇപ്പോൾ 506 ബ്രാഞ്ച്‌ സെക്രട്ടറിമാർ 40 വയസിന്‌ താഴെയുള്ളവരാണ്‌. 854 പേർ ആദ്യമായാണ്‌ ബ്രാഞ്ച്‌ സെക്രട്ടറിമാരാവുന്നത്‌. പാർടിയുടെ സംഘടനാ ശേഷി ജില്ലയിൽ വൻതോതിൽ വർധിക്കുന്നതിന്റെ തെളിവാണിതെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  ഗൗരവകരമായ ചർച്ചകളിലൂടെ, മികച്ച നിലവാരത്തോടെയാണ്‌ ബ്രാഞ്ച്‌ സമ്മേളനങ്ങൾ പൂർത്തിയാക്കി ലോക്കൽ സമ്മേളനങ്ങളിലേക്ക്‌ കടന്നത്‌. മറ്റു പാർടികൾ ജനാധിപത്യത്തെ ക്കുറിച്ചു പറയുകമാത്രം ചെയ്യുമ്പോൾ സിപിഐ എം അടിത്തട്ടുമുതൽ ഒരോ തലത്തിലും വിപുലമായ ചർച്ചകളും തെരഞ്ഞെടുപ്പും നടത്തിയാണ്‌ ജനാധിപത്യപ്രക്രീയ പൂർത്തിയാക്കുന്നത്‌. കോവിഡ്‌ മാനദണ്ഡം പാലിച്ചാണ്‌  നടന്നതെങ്കിലും ഒരോ ബ്രാഞ്ച്‌ സമ്മേളനവും അതിന്റെ അനുബന്ധ പരിപാടികളും ആ നാട്‌ ഏറ്റെടുത്തു.  കോവിഡ്‌ പിടിപെട്ടതിനാലും ക്വാറന്റൈനിലായതിനാലും ചില ബ്രാഞ്ചുകളിൽ ഒന്നോ രണ്ടോ പേർ കുറഞ്ഞതൊഴിച്ചാൽ ഭൂരിപക്ഷസമ്മേളനങ്ങളിലും നൂറ്‌ ശതമാനമായിരുന്നു ഹാജർ നില. രാവിലെ പത്തിന്‌ ആരംഭിച്ച സമ്മേളനങ്ങൾ  വൈകിട്ട്‌ ആറ്‌ വരെയും ചിലത്‌ രാത്രിവരെയും നീണ്ടു.   കഴിഞ്ഞ പാർടി കോൺഗ്രസിന്‌ ശേഷമുള്ള രാഷ്‌ട്രീയ സംഭവ വികാസങ്ങൾ സമഗ്രമായി അവലോകനം ചെയ്‌തു. ജില്ലയിലെ സമ്മേളനങ്ങളിൽ നടക്കുന്ന  ചർച്ചകളും തീരുമാനങ്ങളും നയരൂപീകരണത്തിന്‌ സഹായകരമാവുമെന്നും എം  വി ബാലകൃഷ്‌ണൻ പറഞ്ഞു. നിരവധി കർഷകസമരങ്ങളുടെ പോരാട്ട വേദിയായ മടിക്കൈയിൽ ജനുവരി 21 മുതൽ 23വരെയാണ്‌ ജില്ലാ സമ്മേളനം. വാർത്താസമ്മേളനത്തിൽ ജില്ല സെക്രട്ടറിയറ്റ്‌ അംഗം കെ ആർ ജയാനന്ദയും പങ്കെടുത്തു.  Read on deshabhimani.com

Related News