ദേളി- കരിച്ചേരി റോഡ് തകർച്ച: യുവജന പ്രതിഷേധം



മാങ്ങാട് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള  ദേളി, അരമങ്ങാനം, മാങ്ങാട് കരിച്ചേരി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുവജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ബാര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിറ്റ് കേന്ദ്രങ്ങളിലാണ് യുവജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.  മേഖലാതല ഉദ്ഘാടനം മാങ്ങാട്  ജങ്ഷഷനിൽ ജില്ലാ വൈസ് പ്രസിഡന്റ്  എ വി ശിവപ്രസാദ് നിർവ്വഹിച്ചു.  ബി മല്ലേഷ് അധ്യക്ഷനായി. വിനേഷ് സംസാരിച്ചു. എ ടി  സുധീഷ് സ്വാഗതം പറഞ്ഞു.  അമരാവതിയിൽ സിപിഐ എം ലോക്കൽ സെക്രട്ടറി എം കെ വിജയൻ, അരമങ്ങാനത്ത്  കെ കൃഷ്ണൻ, കാലിച്ചാമരത്ത് പി  കുമാരൻ എന്നിവർ ഉദ്ഘാടനം ചെയ്തു.  വെടിക്കുന്നിൽ ബി വൈശാഖും അടുക്കത്ത് വയലിൽ കെ രത്‌നാകരനും  ഉദ്ഘാടനം ചെയ്തു. Read on deshabhimani.com

Related News