ഡിവൈഎഫ്ഐ ജില്ലയിൽ 
2 ലക്ഷം പേരെ അംഗങ്ങളാക്കും

ദേശീയ വടംവലി ജേതാക്കളായ എം അശ്വതി, ചൈത്ര ചന്ദ്രൻ എന്നിവർക്ക് അംഗത്വം നൽകി ഡിവൈഎഫ്‌ഐ 
മെമ്പർഷിപ്പ്‌ പ്രചാരണം ജില്ലാ സെക്രട്ടറി സി ജെ സജിത്ത് ഉദ്ഘാടനം ചെയ്യുന്നു


 വെള്ളരിക്കുണ്ട്  ഡിവൈഎഫ്ഐ മെമ്പർഷിപ്പ് പ്രവർത്തനത്തിന് ജില്ലയിൽ തുടക്കമായി. ഇത്തവണ രണ്ടുലക്ഷം യുവാക്കളെ അംഗങ്ങളാക്കും. ജില്ലാതല ഉദ്ഘാടനം നീലേശ്വരം പരപ്പയിൽ നടന്നു. ദേശീയ വടംവലി മത്സരത്തിൽ സ്വർണ മെഡൽ  നേടിയ കേരള ടീമിലെ അംഗങ്ങളായ  എം അശ്വതി, ചൈത്ര ചന്ദ്രൻ എന്നിവർക്ക് മെമ്പർഷിപ്പ് നൽകി ജില്ലാ സെക്രട്ടറി സി ജെ സജിത്ത് ഉദ്ഘാടനം ചെയ്‌തു. പി കെ നിഷാന്ത് അധ്യക്ഷനായി. കെ സബീഷ്, ഷാലു മാത്യു, കെ എം വിനോദ്, കെ മണി എന്നിവർ സംസാരിച്ചു. ഗിരീഷ് കാരാട്ട് സ്വാഗതം പറഞ്ഞു. മെഡൽ ജേതാക്കൾക്ക് പരപ്പ മേഖലാകമ്മിറ്റി ഉപഹാരം നൽകി.   Read on deshabhimani.com

Related News