ബൊറേ ലാലിന്‌ കണ്ണാണ്‌ ഡിവൈഎഫ്‌ഐ

കണ്ണിനുകാഴ്ച നഷ്ടപ്പെട്ടു ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള ബൊറേ ലാലിനെ വിദഗ്‌ധ ചകിത്സക്കായി ഡിവെെഎഫ്‌ഐ പ്രവർത്തകർ പരിയാരത്തേക്ക്‌ മാറ്റുന്നു


കാഞ്ഞങ്ങാട്‌   കാഴ്ചശക്തി നഷ്ടപ്പെട്ട അതിഥി തൊഴിലാളി  ബൊറേ ലാലിനു തുണയായി ഡിവൈഎഫ്‌ഐ.  ബൊറേ ലാലിനെ പരിയാരത്തേയ്‌ക്ക്‌ വിദഗ്‌ദ ചികിത്സക്കായി മാറ്റി.  ഒരു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ട്‌ ജില്ലാ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞ ഛത്തീസ്‌ഗഢ്‌ സ്വദേശിയുടെ ദുരവസ്ഥ നേത്രരോഗ വിദഗ്ധ ഡോ. അപർണയാണ്‌ ഡിവൈഎഫ്‌ഐ  നേതാക്കളുടെ ശ്രദ്ധയിൽ പെടുത്തിയത്‌. വിദഗഗ്ധ ചികിത്സ ലഭിച്ചില്ലെങ്കിൽ രണ്ടാമത്തെ കണ്ണിന്റെ കാഴ്ചയും പൂർണമായും നഷ്ടപ്പെടും എന്ന ഘട്ടത്തിലാണ്‌ ഡിവൈഎഫ്‌ഐ  ഇടപെട്ട്  ചികിത്സ ഉറപ്പാക്കിയത്‌.   ബോറേ ലാലിന്‌ ഭാര്യയും മൂന്ന് കുഞ്ഞുങ്ങളുമുണ്ട്‌. പെരിങ്ങോം സിആർപിഎഫ്‌ ക്യാമ്പിലെ കരാർ തൊഴിലാളിയായിരുന്നു. രണ്ടാമത്തെ കണ്ണിനും അസുഖം ബാധിക്കുമെന്ന അവസ്ഥയിലാണ്‌ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്‌.   കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി പ്രിയേഷ് കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ ഡോ. സിദ്ധാർഥ് രവീന്ദ്രൻ, അനിഷ് കടത്തനാടൻ എന്നിവർ ചേർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്കു വിദഗ്ദ ചികിത്സക്കായി അയച്ചു. തുടർസഹായവും ഡിവൈഎഫ്‌ഐ ഏറ്റെടുത്തു. Read on deshabhimani.com

Related News