458 വീടുകൾകൂടി കൈമാറി

ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി മടിക്കെെ പഞ്ചായത്തിൽ നിർമിച്ച വീടിന്റെ താക്കോൽദാനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി ബേബി നിർവഹിക്കുന്നു


  കാസർകോട്‌ സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ നിർമിച്ച 458 വീടുകളുടെ താക്കോൽ കൈമാറ്റവും പ്രഖ്യാപനവും നടന്നു. ഓൺലൈനിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്‌തു.  ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിലും പ്രഖ്യാപനം നടന്നു. ജില്ലയിൽ ഇതുവരെ പൂർത്തിയായത് 9727  വീടുകളാണ്.  38 പഞ്ചായത്തുകളിലായി 404 വീടും പിഎംഎവൈ നഗരവിഭാഗത്തിൽ 54 വീടും പൂർത്തിയായി. അജാനൂർ- 16, ബദിയഡുക്ക- 15,  ബേഡഡുക്ക- 7, ബെള്ളൂർ -8, ചെമ്മനാട്- 25, ചെങ്കള -3, ചെറുവത്തൂർ- 19, ഈസറ്റ് എളേരി- 17, എൻമകജെ -17, കാറഡുക്ക -27, കോടോം ബേളൂർ -9, കുംബഡാജെ- 7, കുമ്പള -5, കുറ്റിക്കോൽ -9, മടിക്കൈ- 5, മംഗൽപാടി -9, മഞ്ചേശ്വരം -2, മൊഗ്രാൽപുത്തൂർ -7, മുളിയാർ -33, പടന്ന- 11, പൈവളിഗെ- 23, പള്ളിക്കര -24, പനത്തടി- 16, പിലിക്കോട്- 2, പുല്ലൂർ പെരിയ- 34, പുത്തിഗെ -14, തൃക്കരിപ്പൂർ -3, ഉദുമ -29, വലിയപറമ്പ- 2, വോർക്കാടി- 6 എന്നിങ്ങനെയാണ് പൂർത്തിയാക്കിയ വീടുകൾ. ലൈഫ് പിഎംഎവൈ നഗര വിഭാഗത്തിൽ കാസർകോട് നഗരസഭയിൽ 27 വീടുകളും കാഞ്ഞങ്ങാട് 11 വീടുകളും നീലേശ്വരത്ത്‌ 16 വീടുകളും പൂർത്തിയാക്കി. Read on deshabhimani.com

Related News