ഓരിയിൽ തീരമൈത്രി 
സീഫുഡ്‌ വനിതാ ഹോട്ടൽ തുറന്നു

ഓരി വനിതാ തീരമൈത്രി സീഫുഡ്‌ ഹോട്ടൽ മീൻ രുചി യൂണിറ്റ്‌ എം രാജഗോപാലൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു


പടന്ന ഫിഷറീസ്‌ വകുപ്പിന്റെ കീഴിൽ പടന്ന ഓരിയിൽ ആരംഭിച്ച മീൻ രുചി തീരമൈത്രി സീ ഫുഡ്‌ വനിത ഹോട്ടൽ ഫിഷറീസ്‌ മന്ത്രി സജി ചെറിയാൻ ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്‌തു. മീൻ രുചി യൂണിറ്റ്‌ എം രാജഗോപാലൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു.  പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി മുഹമ്മദ്‌ അസ്ലം അധ്യക്ഷനായി. ടി കെ എം മുഹമ്മദ്‌ റഫീഖ്‌, എം മനു, ടി രദില, എം പി ഗീത എന്നിവർ സംസാരിച്ചു. പി വി സതീശൻ സ്വാഗതവും കെ വി സുരേന്ദ്രൻ നന്ദിയും പറഞ്ഞു.      കാഞ്ഞങ്ങാട് അടുക്കള സീഫുഡ് റസ്റ്റോറന്റ്, അജാനൂർ  സാന്ത്വനം സീഫുഡ് റസ്റ്റോറന്റ് എന്നിവയാണ് ജില്ലയിലെ മറ്റ് രണ്ട്  ഹോട്ടലുകൾ. ഉച്ചയൂണിന് മൂന്ന് തരം കടൽ വിഭവങ്ങൾ  ലഭിക്കും. രാവിലെ ഏഴുമുതൽ വൈകിട്ട് എട്ടുവരെ പ്രവർത്തിക്കുന്ന ഇവിടെ കല്ലുമ്മക്കായ, കക്ക തുടങ്ങിയവയും മീൻ വിഭവങ്ങളും ലഭിക്കും. മത്സ്യതൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള അഞ്ച് വനിതകളാണ് ഹോട്ടൽ നടത്തുക.   Read on deshabhimani.com

Related News