മെഡിക്കൽ കോളേജിലേക്ക് 
ഹൈടെൻഷൻ വൈദ്യുതിയും



കാസർകോട്‌ ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളേജിലേക്ക് ഹൈടെൻഷൻ വൈദ്യുതി ലൈൻ വലിക്കും. എൻ എ നെല്ലിക്കുന്ന്‌ എംഎൽഎയുടെ  ആസ്‌തി വികസന നിധിയിൽ നിന്ന്‌ 3,33,744 രൂപ അനുവദിച്ചു. അക്കാദമിക്ക്‌   ബ്ലോക്കിലാണ് ഒപി  വിഭാഗം പ്രവർത്തിക്കുന്നത്‌. കോവിഡ് സമയത്ത് മുഴുവൻ പണിയും പൂർത്തിയാക്കാതെയാണ് ആശുപത്രിയായി ഉപയോഗിച്ചത്‌. ബാക്കിയുള്ള പണികൾ പൂർത്തിയാക്കി. താൽകാലിക  വൈദ്യുതി കണക്ഷനായതിനാൽ വോൾട്ടേജ് വ്യതിയാനം കാരണം ആശുപത്രി ഉപകരണങ്ങൾ തകരാറാവുന്നു. ഇതിനൊരു പരിഹാരം ആശുപത്രിയിലേക്ക് എച്ച്ടി ഇലക്ട്രിക്ക് കണക്ഷൻ ലഭ്യമാക്കുകയാണ്‌.       കാസർകോട് നഗരസഭയുടെ പുതിയ കെട്ടിടത്തിന്റെ  മണ്ണ്‌ പരിശോധനക്ക്‌ 4,40,000 രൂപയും അനുവദിച്ചു. കെട്ടിടം പണിയുന്നതിന് വിശദമായ എസ്‌റ്റിമേറ്റ്‌ തയ്യാറാക്കാൻ  മണ്ണ്‌ പരിശോധന, ലാൻഡ് സർവേ  നടത്തണം. സംസ്ഥാന ബജറ്റിൽ മൂന്ന്‌ കോടി രൂപ അനുവദിച്ചിരുന്നു. 20 ശതമാനം തുക നീക്കിവെച്ചു.  പൊതുമരാമത്ത് കെട്ടിട വിഭാഗം വിശദമായ എസ്‌റ്റിമേറ്റ്‌ തയ്യാറാക്കി സർക്കാരിൽ നൽകുന്നതോടെ ബാക്കി തുക കൂടി ലഭ്യമാകും. Read on deshabhimani.com

Related News