വായ്‌പമേള നടത്തി

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷനും ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷനും ചേർന്ന്‌ അഡൂരിൽ നടത്തിയ വായ്പമേള സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു


അഡൂർ സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷനും  ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷനും ചേർന്ന്‌ അഡൂരിൽ  വായ്പമേളയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു.  പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ പി ഉഷ അധ്യക്ഷയായി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിജി മാത്യു 14 പേർക്ക്‌ 32.55 ലക്ഷം രൂപ വായ്‌പ വിതരണം ചെയ്‌തു. എ സുരേന്ദ്രൻ, കെ പ്രീയ, നളിനാക്ഷി, ബ്ലോക്ക്‌ പഞ്ചായത്തംഗം ചനിയ നായ്‌ക്ക്‌, പ്രമീള സി നായക്, എ ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.  എ സജിത്ത്കുമാർ, എ വി പ്രമീള, കെ രതീഷ്‌,  അരവിന്ദ് രാജ് എന്നിവർ ക്ലാസെടുത്തു.  ജില്ലാ മാനേജർ എൻ എം മോഹനൻ സ്വാഗതവും വസന്തഷെട്ടി നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News