ഈ സർട്ടിഫിക്കറ്റ്‌ നിധിപോലെ

ദേശാഭിമാനി പത്രത്തിന്റെ ഷെയർ സർട്ടിഫിക്കറ്റ്, ടി കോരൻ


രാജപുരം ദേശാഭിമാനി പത്രം  കോഴിക്കോടുനിന്ന്‌ ആരംഭിക്കുമ്പോൾഎടുത്ത  അഞ്ച് രൂപയുടെ ഷെയർ  സർട്ടിഫിക്കറ്റ് ഇന്നും നിധിപോലെ  സൂക്ഷിക്കുകയാണ്‌ കോടോത്തെ ടി കോരൻ.  അന്ന്‌  തുടങ്ങിയ ദേശാഭിമാനി വായന ഇന്നുവരെ മുടങ്ങിയിട്ടില്ല എന്ന്‌ മാത്രമല്ല നാലര പതിറ്റാണ്ടുകാലം വരിക്കാരനുമാണ്‌.  വിതരണത്തിന് ഏജന്റുമാർ ഇല്ലാത്ത കാലം ഒരു ദിവസം വൈകി  തപാലിലായിരുന്നു പത്രം വന്നിരുന്നത്.  രാജ്യത്തെ വിവരങ്ങൾ അറിയാൻ എല്ലാ ദിവസവും പോസ്റ്റോഫീസിലേക്ക് നടന്ന് പത്രം എടുത്തുകൊണ്ടുവന്നു ആർത്തിയോടെ വായിക്കുമായിരുന്നു.  ചിലപ്പോഴൊക്കെ ഒരാഴ്ചത്തെ പത്രം ഒന്നിച്ചാണ് കിട്ടിയിരുന്നത്. അടിയന്തിരാവസ്ഥ കാലത്ത് മാസങ്ങളോളം പത്രം നിലച്ചിരുന്നു. ഒളിവിൽ കഴിഞ്ഞപ്പോൾ ദേശാഭിമാനി പത്രം വായിച്ചു എന്ന്‌ പറഞ്ഞു പൊലീസ് ഭീകരമായി മർദ്ദിച്ചിട്ടുണ്ട്.  പത്രത്തിൽ നിന്ന്‌ എടുത്തുവച്ച  വിവരങ്ങളും മറ്റും  പൊലീസ് എടുത്ത് കൊണ്ട് പോയതും  കോരൻ ഓർക്കുന്നു.  നാട്ടുക്കാർക്ക് പത്രം എത്തിച്ച് കൊടുക്കാനുള്ള ചുമതലയും സ്വയം ഏറ്റെടുത്തിരുന്നു.  ഏറെക്കാലം  വരിക്കാരുടെ വീടുകളിൽ പത്രം എത്തിച്ചു നൽകി.പിന്നീട് സിപിഐ എം കാഞ്ഞങ്ങാട്, പനത്തടി ഏരിയ സെക്രട്ടറിയായി പ്രവർത്തിച്ചപ്പോൾ  ദേശാഭിമാനി ഏജന്റ്മാരെയും കൂടുതൽ വരിക്കാരെ ചേർക്കാനും കഴിഞ്ഞിട്ടുണ്ട്. Read on deshabhimani.com

Related News