കോവിഡ്‌ ബാധിതന്റെ മൃതദേഹം സംസ്‌കരിച്ച്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർ



കാഞ്ഞങ്ങാട‌് ജില്ലാ ആശുപത്രിയിൽ കോവിഡ് ബാധിച്ച് മരിച്ച ഇടുക്കി വെളളിയാമറ്റം പരിയാരത്ത് ഷാജു ലൂയിസിന്റെ മൃതദേഹം   ഡിവൈഎഫ്ഐ പ്രവർത്തകർ സംസ‌്കരിച്ചു. ജില്ലാ ആശുപത്രിയിൽ മരിച്ച രോഗിയെ   കുറുന്തൂർ പൊതു ശ്മശാനത്തിൽ ജില്ലാ പ്രസിഡന്റ‌് പി കെ നിഷാന്തിന്റെ  നേതൃത്വത്തിലാണ‌് സംസ്‌കരിച്ചത‌്.  പെയിന്റിങ‌് തൊഴിലാളിയായ ഷാജു  ആവിക്കര പോളിടെക്നിക്കിന് സമീപത്തെ ക്വാർട്ടേഴ്സിലായിരുന്നു താമസം. കടുത്ത പ്രമേഹരോഗ ബാധിതനായ ഇദ്ദേഹത്തെ കാസർകോട‌്  ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.   കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പത്തിന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.    14 ന് പുലർച്ചെയോടെ  മരിച്ച  ഷാജുവിനെ  ആശുപത്രിയിലെത്തിച്ചവരെ തിരിച്ചറിയാതെ ആശുപത്രി അധികൃതർ ഹൊസ്ദുർഗ‌്  പൊലീസ് സ്റ്റേഷനിലും നഗരസഭയിലും വിവരമറിച്ചിരുന്നു.  കൗൺസിലർ എ നാരായണന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ആളെ തിരിച്ചറിഞ്ഞു.  ഇരിങ്ങാലക്കുടയിലെ ഭാര്യ റോസ്‌ ലിയെയും മകൻ റോഷനെയും വിവരമറിയിച്ചു.  റോഷൻ കാഞ്ഞങ്ങാടത്തി മൃതദേഹം ഏറ്റുവാങ്ങി.    കൗൺസിലർ എ നാരായണൻ, സിപിഐ എം ബല്ലാ ലോക്കൽ കമ്മിറ്റിയംഗം സേതു കുന്നുമ്മൽ,  സഞ്‌ജയ് , ശരത്ത് എന്നിവരുടെ സഹായത്തോടെയാണ്‌ സംസ്‌കരിച്ചത്‌.  Read on deshabhimani.com

Related News