മൗക്കോട്ടെ പച്ചക്കറി തോട്ടത്തിൽ 
കൃഷി ഉദ്യോഗസ്ഥരെത്തി

മൗക്കോട്ടെ ജൈവ പച്ചക്കറി കൃഷിയിടത്തിൽ ജില്ലാ കൃഷി ഓഫീസർ ആർ വീണാറാണിയുടെ നേതൃത്വത്തിൽ
ഉദ്യോഗസ്ഥർ സന്ദർശിച്ചപ്പോൾ


വെള്ളരിക്കുണ്ട്  ഒരേക്കർ സ്ഥലത്ത് അഞ്ച് കർഷകർ ചേർന്ന് നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിജയം കണ്ടറിയാൻ  കൃഷിവകുപ്പ് ഉന്നതർ സ്ഥലത്തെത്തി.  മൗക്കോട്ടെ പലേരി രാഘവന്റെ റബർ വെട്ടി മാറ്റിയ ഒരേക്കർ സ്ഥലത്താണ് രാഘവൻ, എ പത്മനാഭൻ, പി രവീന്ദ്രൻ, യു ചന്ദ്രൻ, പി രമാകൃഷ്ണൻ എന്നിവർ ചേർന്ന് പച്ചക്കറി കൃഷി നടത്തിയത്.   കക്കിരി, വെള്ളരി, മത്തൻ, കുമ്പളം, വെണ്ട, പയർ, പാവയ്ക്ക, നരമ്പൻ, പടവലം എന്നിവയെല്ലാം തീർത്തും ജൈവരീതിയിൽ കൃഷി ചെയ്‌തു.  കൃഷിയുടെ വിജയം കേട്ടറിഞ്ഞ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ വീണാറാണിയുടെ നേതൃത്വത്തിൽ ഉന്നതതല സംഘം വെള്ളിയാഴ്ച കൃഷിയിടം സന്ദർശിച്ചു.  വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹൻ ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡി എൽ സുമ അധ്യക്ഷയായി.  ആർ വീണറാണി, കൃഷി ഡപ്യൂട്ടി ഡയറക്ടർ മഞ്ജുള മുരളീകൃഷ്ണൻ, പഞ്ചായത്തംഗം എം വി ലിജിന, കർഷകസംഘം വില്ലേജ് സെക്രട്ടറി പി വിജയൻ, പലേരി രാഘവൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ വി വി രാജീവൻ സ്വാഗതവും കൃഷി അസിസ്റ്റന്റ് കെ ഷീന നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News