വിടപറഞ്ഞത്‌ അധ്യാപക 
പ്രസ്ഥാനത്തിന്റെ പോരാളി



കാഞ്ഞങ്ങാട്‌   പൊതുവിദ്യാഭ്യാസത്തിന്റെ കുതിപ്പിനായി എന്നും ഇടപെട്ട നേതാവായിരുന്നു വെള്ളിയാഴ്‌ച അന്തരിച്ച അതിയാമ്പൂരിലെ സിഎൻ കമ്മാരൻ മാസ്റ്റർ. മേലാങ്കോട്ട്  എ സി കണ്ണൻ നായർ സ്മാരക ജിയുപി സ്കൂളിന്റെ   വികസന ശിൽപികളിലൊരാളും  അധ്യാപക സംഘടനാ നേതാവുമായിരുന്നു.  1985 ൽ മേലാങ്കോട്ട് സ്കൂളിൽ പ്രധാനാധ്യാപകനായാണ്  വിരമിച്ചത്. മൗക്കോട് ജിഎൽപി, ബല്ല ഈസ്റ്റ്, ഹൊസ്ദുർഗ് സ്‌കൂളുകളിലും ജോലി ചെയ്‌തു. എച്ചിക്കാനം സ്‌കൂളിൽ പ്രധാനാധ്യാപകനായിരിക്കെ 1973 ലെ അധ്യാപക സമരത്തിൽ പങ്കെടുത്ത് അറസ്‌റ്റ്‌ വരിച്ചു.  സ്കൂൾ പൂട്ടി താക്കോൽ മേലുദ്യോഗസ്ഥനെ ഏൽപിക്കണമെന്ന ഉത്തരവ് ലംഘിച്ചതിന്റെ പേരിൽ  കണ്ണൂരേക്ക്‌ സ്ഥലം മാറ്റി.  ഉത്തരവ് കൈപ്പറ്റാതെ വീട്ടിൽ തന്നെ കഴിഞ്ഞ കമ്മാരൻ മാസ്റ്റർക്ക്‌  മുന്നിൽ വിദ്യാഭ്യാസ ഓഫീസർമാർ മുട്ടുമടക്കി;  മേലാങ്കോട്ട് സ്‌കൂളിലേക്ക്‌ മാറ്റിക്കൊടുത്തു.    ഹൊസ്ദുർഗ് താലൂക്ക് എംപ്ലോയീസ്  സഹകരണ സംഘം സ്ഥാപക പ്രസിഡന്റാണ്. ഇടതുപക്ഷ അധ്യാപകസംഘടനയായ കെജിപിടിഎ സബ് ജില്ലാ പ്രസിഡന്റ്‌, ജില്ലാ പ്രസിഡന്റ്‌ എന്നീ നിലകളിലും പ്രവർത്തിച്ചു. മരണവിവരമറിഞ്ഞ്‌ സിപിഐ എം ജില്ലാകമ്മറ്റിയംഗം പി അപ്പുക്കുട്ടൻ, എരിയാസെക്രട്ടറി കെ രാജ്‌മോഹൻ, നഗരസഭാ ചെയർപേഴ്‌സൺ കെ വി സുജാത, സിഐടിയുസംസ്ഥാന കമ്മറ്റിയംഗം വി വി പ്രസന്നകുമാരി എന്നിവർ വീട്ടിലെത്തി. Read on deshabhimani.com

Related News