ഓട്ടോഡ്രൈവറുടെ മൃതദേഹം ഡിവൈഎഫ്‌ഐ സംസ്‌കരിച്ചു



കാഞ്ഞങ്ങാട‌് കോവിഡ‌് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം ഡിവൈഎഫ‌്ഐ പ്രവർത്തകർ സംസ‌്കരിച്ചു.  അജാനൂർ കടപ്പുറത്തെ ഓട്ടോ ഡ്രൈവർ ശിവന്റെ (തമ്പിയണ്ണൻ) മൃതദേഹമാണ‌്  ഡിവൈഎഫ‌്ഐ കാഞ്ഞങ്ങാട് ബ്ലോക്ക്‌ പ്രസിഡന്റ്‌  വിപിൻ കറ്റാടി, എസ‌്എഫ‌്ഐ ഏരിയ പ്രസിഡന്റ്‌ ആദർശ് പുതിയവളപ്പ്,  പ്രവർത്തകരായ രജനീഷ് അജാനൂർ കടപ്പുറം, മഹേഷ്‌ ഇട്ടമ്മൽ,  പതിനഞ്ചാം വാർഡ് കൗൺസിലർ പാർവതി, മണി എന്നിവരുടെ നേതൃത്വത്തിൽ കൊറോണ മാനദണ്ഡങ്ങൾ പാലിച്ച‌് അടക്കം ചെയ‌്തത‌്.     Read on deshabhimani.com

Related News