319 പേർക്കുകൂടി കോവിഡ്‌ അപകടം; അകലാം



കാസർകോട്‌ സാമൂഹ്യ അകലം പാലിക്കാത്തവരും മാസ്‌ക്‌ ധരിക്കാത്തവരും  കൈ കഴുകാത്തവരും അറിയുക. ജില്ലയിൽ കോവിഡ്‌ രോഗികളുടെ പ്രതിദിന കണക്കിൽ റെക്കോഡ്‌ വർധന. വ്യാഴാഴ്‌ച 319 പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു. ഈ മാസം സ്ഥിരീകരിച്ച 279 ആയിരുന്നു എറ്റവും കൂടുതൽ. സമ്പർക്കത്തിലൂടെ 289 പേർക്കാണ്‌ രോഗം. ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒമ്പത്‌ പേർക്കും വിദേശത്ത് നിന്നെത്തിയ 20 പേർക്കും രോഗം സ്ഥിരീകരിച്ചു. അതീവ ഗൗരവതരമായ സ്ഥിതിയിലൂടെയാണ്‌ ജില്ല കടന്നുപോകുന്നത്‌. മരണവും വർധിക്കുന്നു. ഇതുവരെ 64 പേരാണ്‌ മരിച്ചത്‌.  നിലവിൽ 2001 പേർ ചികിത്സയിലാണ്‌. ആകെയുള്ള 7860 രോഗികളിൽ  6743 പേർക്കും സമ്പർക്കത്തിലാണ്‌ രോഗം. 5795 പേർ രോഗമുക്തി നേടി. വ്യാഴാഴ്‌ച 130 പേർ രോഗമുക്തി നേടി.  വീടുകളിൽ 3981 പേരും സ്ഥാപനങ്ങളിൽ 1160 പേരുമുൾപ്പെടെ ആകെ നിരീക്ഷണത്തിലുള്ളത് 5141  പേരാണ്.  208  പേരെ കൂടി നിരീക്ഷണത്തിലാക്കി. 994  സാമ്പിളുകൾ കൂടി പരിശോധനയ്‌ക്ക്‌ അയച്ചു. 227 പേരുടെ ഫലം ലഭിക്കാനുണ്ട്. 324 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.  കാഞ്ഞങ്ങാട്‌ 39 രോഗികൾ;  മടിക്കൈയിൽ 38   വ്യാഴാഴ്‌ച രോഗികൾ കൂടുതൽ കാഞ്ഞങ്ങാട്- നഗരസഭയിൽ (39), മടിക്കൈ (38). കിനാനൂർ കരിന്തളം- (26), മംഗൽപാടി- (25), അജാനൂർ- (23), കാസർകോട്- (22), നീലേശ്വരം- (21),  ഉദുമ- (18), മുളിയാർ- (12) എന്നിവിടങ്ങളിൽ രോഗികളുടെ എണ്ണം  രണ്ടക്കം കടന്നു. Read on deshabhimani.com

Related News