പിഎസ്‌സി ഓഫീസിൽ 
ഓൺലൈൻ കേന്ദ്രം സജ്ജം



കാസർകോട്‌ പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാഓഫീസിൽ സ്ഥാപിച്ച ഓൺലൈൻ പരീക്ഷാകേന്ദ്രം ചെയർമാൻ എം കെ സക്കീർ ഉദ്‌ഘാടനം ചെയ്‌തു.  പിഎസ്‌സിയുടെ ഏഴാമത് കേന്ദ്രമാണിത്‌.  ഒരേ സമയം 231 പേർക്ക്‌ ഓൺലൈനിൽ ഇവിടെ പരീക്ഷയെഴുതാം.   പുലിക്കുന്നിലെ ജില്ലാ പിഎസ്‌സി ഓഫീസിലെ നാലാം നിലയിലാണ് ഓൺലൈൻ പരീക്ഷാകേന്ദ്രം. ലിഫ്റ്റ് സൗകര്യവുമുണ്ട്‌.  ഉദ്‌ഘാടന ചടങ്ങിൽ കമ്മീഷനംഗം സി സുരേശൻ അധ്യക്ഷനായി.  പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് മുനീർ, പിഎസ്‌സി കോഴിക്കോട് മേഖലാ ഓഫിസർ വി വി പ്രമോദ് എന്നിവർ സംസാരിച്ചു. അഡീഷണൽ സെക്രട്ടറി വി ബി  മനുകുമാർ സ്വാഗതവും ജില്ലാ ഓഫിസർ പി ഉല്ലാസൻ നന്ദിയും  പറഞ്ഞു.    Read on deshabhimani.com

Related News