എംഡിഎംഎ പിടികൂടാൻ പ്രത്യേക പൊലീസ്‌ സംഘം



കാസർകോട് എംഡിഎംഎ പിടികൂടാൻ കാസർകോട് ഡിവൈഎസ്‌പിയുടെ കീഴിൽ പ്രത്യേക സംഘം രൂപീകരിച്ചു. കാസർകോട്, കുമ്പള, മഞ്ചേശ്വരം,  വിദ്യാനഗർ, ബദിയഡുക്ക പൊലീസ് സ്‌റ്റേഷനുകളിലെ ഇൻസ്‌പെക്ടർമാരും എസ്ഐമാരും ഉൾപ്പെടുന്നതാണ്‌ സംഘം. നീരീക്ഷണവും പരിശോധനനയും തുടങ്ങി. കർണാടകയിൽ നിന്ന് വാഹനത്തിലും ട്രെയിനിലും എംഡിഎംഎ കടത്തുന്നുണ്ട്‌. പച്ചക്കറിയുമായി വരുന്ന വാഹനങ്ങളും പരിശോധിക്കും. കാസർകോട് പഴയ ബസ്‌സ്‌റ്റാൻഡ്‌, പുതിയ ബസ്‌സ്‌റ്റാൻഡ്‌, കെഎസ്ആർടിസി ബസ്‌റ്റാൻഡ്‌ എന്നിവിടങ്ങളിൽ രാത്രിയിലും പരിശോധന നടത്തും. റെയിൽവേ സ്‌റ്റേഷനുകളിലും പൊലീസിനെ നിയോഗിക്കും. ആദൂർ, തലപ്പാടി ചെക്ക് പോസ്‌റ്റുകളിൽ വാഹനപരിശോധന ശക്തമാക്കി. എംഡിഎംഎയുമായി ബന്ധപ്പെട്ട കേസ്‌ വർധിക്കുന്നതിനാലാണ്‌ പൊലീസ്‌ നടപടി. Read on deshabhimani.com

Related News