100 ദിനം: 925 വീട്‌

ചെങ്കള പഞ്ചായത്തിലെ അർളടുക്കയിലെ കെ ശോഭക്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി ബേബി ലെെഫ് വീടിന്റെ താക്കോൽ നൽകുന്നു


 കാസർകോട്‌ സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിനത്തിന്റെ ഭാഗമായി ജില്ലയിൽ 925 വീടുകൾ പൂർത്തിയായി. ഒന്നാം ഘട്ടത്തിൽ പെട്ട ഒമ്പത്‌, രണ്ടാം ഘട്ടത്തിൽപ്പെട്ട 52, മൂന്നാം ഘട്ടത്തിൽ  246, എസ്‌സി പ്രത്യേക ലിസ്റ്റിൽ  217, ലൈഫ് പിഎംഎവൈ 401 എന്നിങ്ങനെയാണ് വീടുകൾ പൂർത്തിയാക്കിയത്‌. സംസ്ഥാനടിസ്ഥാനത്തിൽ നടന്ന പരിപാടിയോടനുബന്ധിച്ചു ചെങ്കള പഞ്ചായത്തിലെ അർളടുക്കയിലെ കെ ശോഭ, ഭവ്യ എന്നിവർക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി ബേബി താക്കോൽ നൽകി ജില്ലാതല ഉദ്‌ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ വർക്കിങ്‌  ഗ്രൂപ്പ് ജനറൽ ബോഡി യോഗത്തിലാണ്‌ നൽകിയത്‌.  വിവിധതദ്ദേശ സ്ഥാപന പരിധിയിൽ നിർമിച്ചു വീടുകളുടെ താക്കോലും അതത്‌ കേന്ദ്രത്തിൽ നൽകി.  ജില്ലയിൽ ഇതുവരെ ഒന്നാം ഘട്ടത്തിൽ 2880, രണ്ടാം ഘട്ടത്തിൽ 3544, മൂന്നാം ഘട്ടത്തിൽ 717, എസ്‌സി പ്രത്യേക ലിസ്റ്റിൽ 166, എസ്ടി അഡീഷണൽ ലിസ്റ്റിൽ 105, പിഎംഎ വൈ ഗ്രാമം 702, പിഎംഎവൈ നഗരം 1572, പട്ടികജാതി വികസന വകുപ്പ് നൽകിയ 623, പട്ടിക വർഗ വകുപ്പ് നൽകിയ 25, മത്സ്യവകുപ്പ് നൽകിയ 80, മൈനോറിറ്റി വിഭാഗത്തിൽ നൽകിയ 138 അടക്കം 10,552 വീടുകളാണ് പൂർത്തിയാക്കിയത്‌. Read on deshabhimani.com

Related News