കാസർകോട്‌ വികസന പാക്കേജ്- പരിഷ്‌കരിക്കും: മുഖ്യമന്ത്രി



തിരുവനന്തപുരം കാസർകോട്‌ വികസന പാക്കേജിൽ- ജില്ലയുടെ സുസ്ഥിര വികസനത്തിന് ആവശ്യമായ പുതിയ പ്രപ്പോസലുകൾ ഉൾപ്പെടുത്തി പരിഷ്‌ക്കരിക്കുമെന്ന്‌- മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. സി എച്ച് കുഞ്ഞമ്പു എംഎൽഎ-യുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.  കഴിഞ്ഞ 10 വർഷത്തിനകം ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനം സംബന്ധിച്ച്‌ കാഴ്‌ചപ്പാടുകൾ മാറിയിട്ടുണ്ട്‌. നിലവിലെ സാമൂഹ്യ സാമ്പത്തിക പശ്ചാതലവും മറ്റും പരിഗണിച്ച് വിവിധ മേഖലകളിൽ നൂതന പദ്ധതികൾ ആവിഷ്‌കരിക്കും. ഇതിനായി 6500 കോടി രൂപയുടെ പദ്ധതികൾ (ഷെൽഫ്‌ ഓഫ്‌ പ്രൊജക്ട്‌സ്‌) സമർപ്പിക്കാൻ ചേർന്ന സംസ്ഥാന തല എംപവേർഡ് കമ്മിറ്റി അനുമതി നൽകിയിരുന്നു. 2021 നവംബറിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാനതല എംപവേർഡ് കമ്മിറ്റി പദ്ധതികൾ അംഗീകരിച്ച് മന്ത്രിസഭയുടെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. ഈ പ്രപ്പോസൽ മന്ത്രിസഭ അംഗീകരിക്കുന്നതോടെ ഡോ. പ്രഭാകരൻ കമ്മീഷൻ റിപ്പോർട്ടിലെ പ്രവൃത്തികൾ കാലാനുസൃതമായി പരിഷ്‌കരിക്കാൻ കഴിയും. പുതിയ കൂട്ടി ചേർക്കലുകൾ വരുത്താനും സാധിക്കുമെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു. Read on deshabhimani.com

Related News