കുട്ടമത്ത് സ്‌കൂളില്‍ ഫലവൃക്ഷത്തോട്ടം

കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഫലവൃക്ഷത്തൈകൾ നട്ടുവളർത്തുന്ന പ്രവർത്തനത്തിന് 
തുടക്കം കുറിച്ച് ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ എം പി സുബ്രഹ്‌മണ്യൻ ചെടി നടുന്നു


ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പാറപ്രദേശത്ത്‌ ഫലവൃക്ഷത്തൈകൾ നട്ടുവളർത്തും.  സപ്പോട്ട, അമ്പഴം, സ്‌ട്രോബെറി പേര, ശീമനെല്ലി, അരിനെല്ലി എന്നിവയാണ് നടുന്നത്‌.  ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എം പി സുബ്രഹ്‌മണ്യൻ ചെടി നട്ട് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം രാജൻ അധ്യക്ഷനായി.  പ്രധാനാധ്യാപകൻ കെ ജയചന്ദ്രൻ പദ്ധതി വിശദീകരിച്ചു.  എസ്എംസി ചെയർമാൻ വയലിൽ രാഘവൻ,  കെ കൃഷ്ണൻ, ടി വി രാഘവൻ, പി വി ദേവരാജൻ, ടി ജനാർനനൻ, പി രാമപ്പ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ടി സുമതി സ്വാഗതവും  എം യോഗേഷ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News