സാംസ്‌കാരിക മേഖല ഉണരുന്നു



  കാസർകോട്‌  കോവിഡ്‌ മഹാമാരി കാരണം നിശ്‌ചലമായ സാംസ്‌കാരിക മേഖല സിപിഐ എം സമ്മേളനങ്ങളോടെ  ഉണരുന്നു. പാർടിയുടെ അടിസ്ഥാന ഘടകങ്ങളായ  ബ്രാഞ്ച്‌ സമ്മേളനങ്ങൾക്ക്‌ തുടക്കമായതോടെയാണ്‌ ഇത്‌.  ഒക്ടോബർ 15 ഓടെ  ലോക്കൽ സമ്മേളനങ്ങളും നവംബർ 15 മുതൽ ഏരിയ സമ്മേളനങ്ങളും ആരംഭിക്കും. ലോക്കൽ സമ്മേളനം തുടങ്ങുന്നതോടെ സാംസ്‌കാരിക വേദികൾ വിപുലമാകും.   കോവിഡ്‌ മാനദണ്ഡം പാലിച്ചുള്ള പരിപാടികളാണ്‌ ജില്ലയിലെങ്ങും നടക്കുകയെന്ന്‌ സിപിഐ എം ജില്ല സെക്രട്ടറി എം വി ബാലകൃഷ്‌ണൻ പറഞ്ഞു.  സമ്മേളനങ്ങളോടനുബന്ധിച്ചു വെബിനാറുകളും ഓൺലൈൻ പ്രഭാഷണങ്ങളും വ്യാപകമായി നടക്കും.  വിവിധ തലത്തിലുള്ള മത്സരങ്ങളും പ്രാദേശികമായി ആസൂത്രണം ചെയ്യുന്നുണ്ട്‌. അതിന്‌ പുറമേ  സാംസ്‌കാരിക സമ്മേളനങ്ങൾ,  രക്തസാക്ഷി കുടുംബങ്ങളുടെ ഒത്തുകൂടൽ,  വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവരെയും മികവുതെളിയിച്ചവരെയും ആദരിക്കൽ, പത്ര പ്രചാരണം തുടങ്ങിയ നിരവധി പരിപാടികൾ നിയന്ത്രണത്തോടെ ജില്ലയിലെങ്ങും നടക്കും.  ശുചീകരണമടക്കമുള്ള  വേറിട്ട പരിപാടികളും ഒരോ ഘടകങ്ങളും തയ്യാറാക്കുന്നുണ്ട്‌. Read on deshabhimani.com

Related News